നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മാനസികമായി പീഡിപ്പിച്ച് രോഗിയാക്കി ചിത്രീകരിച്ച മലേഷ്യൻ വംശജയെ കോടതി ഇടപെട്ട് മോചിപ്പിച്ചു

  മാനസികമായി പീഡിപ്പിച്ച് രോഗിയാക്കി ചിത്രീകരിച്ച മലേഷ്യൻ വംശജയെ കോടതി ഇടപെട്ട് മോചിപ്പിച്ചു

  അഞ്ചുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബംഗളൂരു: മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ച മലേഷ്യൻ വംശജയായ യുവതിയെ കർണാടക ഹൈക്കോടതി മോചിപ്പിച്ചു. ബിസിനസ്സ് പങ്കാളി ധാർവാഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോളജിക്കൽ സയൻസിൽ (ഡിംഹാൻസ്) പ്രവേശിപ്പിച്ച ആർ. കലൈ സെൽവി എന്ന യുവതിയാണ് തന്നെ മാനസികാശുപത്രിയിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

   സെൽവിയുടെ വാദം കേട്ട കോടതി അവരുടെ മാനസികാരോഗ്യത്തിന് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് മനസ്സിലാക്കി. യുവതിയുടെ സമ്മതമില്ലാതെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കണ്ടെത്തി. തന്നെ മാനസികരോഗിയാക്കാൻ ശ്രമിച്ച ഡിംഹാൻസിലെ നാല് ജീവനക്കാർക്ക് എതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്.

   Also Read- കണ്ണട വയ്ക്കുന്നവർക്ക് കൊറോണ വരാനുള്ള സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്

   ആർ കലൈ സെൽവി 20 വർഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. അന്ന് മുതൽ ഇവർ ചെന്നൈയിലാണ് താമസിച്ചിരുന്നത്. ചെന്നൈ നിവാസിയായ സുന്ദർ രാജൻ ആർ എന്നയാൾക്കൊപ്പം സൗന്ദര്യവർദ്ധക ഔഷധ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനിയിൽ ഇവരും പങ്കാളിയായിരുന്നു. സെൽവിയുടെ പക്കൽ ധാരാളം പണമുണ്ടെന്ന് തിരിച്ചറിഞ്ഞ സുന്ദർ രാജൻ ഇവരുടെ പണവും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ അയാൾ സെൽവി അറിയാതെ സെൽവിയ്ക്ക് മയക്കുമരുന്ന് നൽകി കർണാടകയിലെ ഡിംഹാൻസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

   Also Read- തൃശ്ശൂരിൽ കണ്ട 'ചുവന്ന ചെവിയൻ ആമ' ജലജീവികള്‍ക്ക് ഭീഷണി; സൂക്ഷിക്കണമെന്ന് വിദഗ്ധർ

   ഡിംഹാൻസ് ഡയറക്ടർ ഡോ. മഹേഷ് ദേശായിയും മറ്റ് ജീവനക്കാരും ഇവർ മാനസിക രോഗിയാണെന്ന് സ്ഥിരീകരിച്ചു. ഒന്നര വർഷമായി ഇവർ മാനസികാശുപത്രിയിൽ തന്നെയായിരുന്നു. സെൽവി തന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാൻ ശ്രമിച്ചുവെങ്കിലും ഇവരെ കാണാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല. എന്നാൽ അടുത്തിടെ ഇവർ ഒരു അഭിഭാഷകനുമായി ബന്ധപ്പെടുകയും ആശുപത്രിയിൽ എത്താൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

   കേസ് ഹൈക്കോടതിയിൽ എത്തിയതോടെ സെൽവിയുടെ മാനസികാരോഗ്യ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആരോഗ്യ പരിശോധന നടത്തിയപ്പോൾ മാനസികമായി ഇവർക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് സെൽവിയെ ഡിംഹാനിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.

   ഡിസ്ചാർജ് ആയ ശേഷം സുന്ദർ രാജൻ, ഹൂബ്ലി വിക്രം, ഡിംഹാൻസ് ഡയറക്ടർ ഡോ. മഹേഷ് ദേശായി, ഡോ. രാഘവേന്ദ്ര നായിക്, ഡോ. രംഗനാഥ് കുൽക്കർണി എന്നിവർക്കെതിരെ സെൽവി ഹുബ്ലി സബർബൻ പൊലീസിൽ പരാതി നൽകി. തികച്ചും ആരോഗ്യവതിയായിട്ടും ഇവർ അഞ്ചുപേരും സെൽവിയ്ക്ക് ചികിത്സ ആവശ്യമാണെന്ന് റിപ്പോർട്ട് ചെയ്യുകയും ഒന്നര വർഷമായി ഡിംഹാൻസിൽ താമസിപ്പിക്കുകയും ചെയ്തു.

   ആശുപത്രി ആയിരക്കണക്കിന് ആളുകൾക്ക് ചികിത്സ നൽകിയിരുന്നെങ്കിലും ഒരു രോഗിക്കും ഇതുവരെ തങ്ങളുടെ ചികിത്സയെക്കുറിച്ച് പരാതികളില്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ആരോപണത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചു.
   Published by:Rajesh V
   First published:
   )}