നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തട്ടിക്കൊണ്ടു പോയ യുവതിക്ക് സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധമെന്ന് പൊലീസ്

  തട്ടിക്കൊണ്ടു പോയ യുവതിക്ക് സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധമെന്ന് പൊലീസ്

  കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് യുവതിയെ വീട്ടിലെത്തിച്ചത്.

  ബിന്ദു

  ബിന്ദു

  • News18
  • Last Updated :
  • Share this:
  മാന്നാർ: മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം പുതിയ ദിശയിലേക്ക്. യുവതിക്ക് സ്വര്‍ണക്കടത്ത് ഇടപാടുകളുമായി ബന്ധം ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഒന്നരക്കിലോ സ്വർണം ദുബായിൽ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നൽകി. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ രംഗത്ത് എത്തുമെന്നാണ് സൂചന.

  ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള നാലംഗ സംഘം യുവതിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് പാലക്കാട് വടക്കാഞ്ചേരിയില്‍ ഉപേക്ഷിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം വിദേശത്തു നിന്നു വന്ന യുവതിയെ കാണാനായി നാലു തവണ സംഘം എത്തിയിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ 19ന് ദുബായിയിൽ നിന്ന് മടങ്ങി എത്തുമ്പോൾ കൈയിൽ ഒന്നരക്കിലോ സ്വർണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു.
  You may also like:വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ് [NEWS]
  ഭയം മൂലം സ്വർണം എയർപോട്ടിൽ ഉപേക്ഷിച്ചെന്ന് ആയിരുന്നു മൊഴി. എന്നാൽ, സ്വർണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങൾ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറിൽ എത്തി. തുടർന്ന് യുവതി ഇവരുടെ നിരീക്ഷണത്തിൽ ആയിരുന്നു. പല തവണ വിദേശത്ത് പോയി മടങ്ങാറുണ്ടായിരുന്ന യുവതിയുടെ യാത്രയുടെ വിശദാംശങ്ങളടക്കം പൊലിസ് തേടുന്നുണ്ട്.
  'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം [NEWS]
  മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം ആവശ്യപ്പെട്ട് മാന്നാറില്‍ എത്തിയതെന്നാണ് യുവതിയും വീട്ടുകാരും നല്‍കിയ മൊഴി. പിന്നീട് പണം മാത്രം ആവശ്യപ്പെട്ടാണ് തന്നെ കൊണ്ടു പോയതെന്ന് യുവതി തിരുത്തിയിരുന്നു.
  'അടുത്ത ഭരണം ആരായാലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാവട്ടെ': കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മന്ത്രി തിളങ്ങുന്ന നക്ഷത്രം, ആദരിച്ച് കത്തോലിക്കാസഭ [NEWS]
  മൊഴികളിലെ വൈരുധ്യം ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അക്രമികളെ സംബന്ധിച്ച് അന്വേഷണം കേന്ദ്രീകരിക്കുമ്പോഴും ബിന്ദു പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഡി വൈ എസ് പി ആർ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വടക്കഞ്ചേരിയില്‍ നിന്ന് മാന്നാറില്‍ എത്തിച്ച ശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് യുവതിയെ വീട്ടിലെത്തിച്ചത്.
  Published by:Joys Joy
  First published:
  )}