HOME » NEWS » Crime » WOMAN WITH 7 DAUGHTERS ABDUCTS NEWBORN BABY BOY FROM HOSPITAL

ഏഴും പെൺകുട്ടികൾ; മകന് വേണ്ടിയുള്ള ആഗ്രഹത്തിൽ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച് യുവതി

അന്വേഷണം ആരംഭിച്ച പൊലീസ് സിസിറ്റിവികളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തി കുഞ്ഞിനെ വീണ്ടെടുത്തത്

News18 Malayalam | news18-malayalam
Updated: April 10, 2021, 8:04 PM IST
ഏഴും പെൺകുട്ടികൾ; മകന് വേണ്ടിയുള്ള ആഗ്രഹത്തിൽ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച് യുവതി
പ്രതീകാത്മക ചിത്രം
  • Share this:
അഹമ്മദാബാദ്: ഒരു ആൺകുഞ്ഞിനെ വേണമെന്ന അതിയായ ആഗ്രഹത്തിൽ ആശുപത്രിയിൽ നിന്നും നവജാതശിശുവായ ആൺകുട്ടിയെ മോഷ്ടിച്ച് യുവതി. ഗുജറാത്തിലെ ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നഴ്സ് ചമഞ്ഞെത്തിയ മുപ്പതുകാരിയാണ് നവജാതശിശുവുമായി കടന്നു കളഞ്ഞത്.

സംഭവത്തിൽ അസ്മിത ഭാരതി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് പെൺകുട്ടികളുടെ അമ്മയായ ഇവർ ഒരു ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ മോഷ്ടിച്ച് കടന്നതെന്നാണ് പൊലീസ് പറയുന്നത്. കൽഭേലിയ എന്നയാളുടെ കുഞ്ഞാണ് അപഹരിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ച് 28നാണ് ഇയാളുടെ ഭാര്യയെ പ്രസവത്തിനായി ഗാന്ധിനഗർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആൺകുഞ്ഞിന് ജന്മം നൽകിയ ഇവർ മാർച്ച് 31ന് ഡിസ്ചാർജ് ആവുകയും ചെയ്തു. ഡിസ്ചാർജ് ആയ അതേദിവസം തന്നെയാണ് നഴ്സാണെന്ന് സ്വയം പരിചയപ്പെടുത്തി അസ്മിത ഈ കുഞ്ഞിന്‍റെ അമ്മയെ സമീപിക്കുന്നത്.

Also Read-മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി ഭർത്താവിനെ കൊലപ്പെടുത്തി 57കാരി

കുഞ്ഞിനെ പരിചരിക്കാൻ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇവർ, അമ്മക്കും കുഞ്ഞിനുമൊപ്പം അവരുടെ വീട്ടിലെത്തി ഒരു രാത്രി കഴിയുകയും ചെയ്തു. തൊട്ടടുത്ത ദിവസം അമ്മയുടെയും കുഞ്ഞിന്‍റെയും തുടർ പരിശോധനയ്ക്കായി അസ്മിത തന്നെ ഇവരെയും കൂട്ടി ആശുപത്രിയിലെത്തി. ഇവിടെ വച്ചാണ് കുഞ്ഞുമായി കടന്നു കളഞ്ഞത്. ഭർത്താവ് ജിഗ്നേഷ് ഭാരതിയുടെ കൂടെ സഹായത്തോടെയായിരുന്നു തട്ടിക്കൊണ്ടു പോകൽ.

ഇതിന് പിന്നാലെ തന്നെ കുട്ടിയുടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. ഉടനടി അന്വേഷണം ആരംഭിച്ച പൊലീസ് സിസിറ്റിവികളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തി കുഞ്ഞിനെ വീണ്ടെടുത്തത്. പ്രദേശത്തെ ഇരുന്നൂറോളം സിസിറ്റിവി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ ആശുപത്രിയിൽ നിന്നും കുഞ്ഞുമായി ഒരു യുവതി ഓട്ടോയിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരെ ചോദ്യം ചെയ്യാൻ ആരംഭിച്ചു.



അഞ്ഞൂറോളം പേരെയാണ് ചോദ്യം ചെയ്തത്. ലഭിച്ച സൂചനകൾ അനുസരിച്ച് അസ്മിത ബനസ്കന്ദയിലേക്കാണ് കടന്നതെന്ന് വ്യക്തമായി. ഇവിടെയെത്തിയ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് കുഞ്ഞിനെ തിരികെ കണ്ടെത്തുകയായിരുന്നു.
Published by: Asha Sulfiker
First published: April 10, 2021, 8:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories