നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മാസ്ക് ധരിച്ചെത്തിയ അജ്ഞാതർ യുവതിയെ വെടിവെച്ചു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

    മാസ്ക് ധരിച്ചെത്തിയ അജ്ഞാതർ യുവതിയെ വെടിവെച്ചു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

    അക്രമികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പോലീസ് നിരവധി ടീമുകളായി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

    gun shot

    gun shot

    • Last Updated :
    • Share this:
      ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഗുരുഗ്രാമിൽ എക്സ്റ്റൻഷൻ റോഡിന് സമീപം ജോലി കഴിഞ്ഞ് തിരികെ പോവുകയായിരുന്നു 26 കാരിയായ പൂജ ശർമ്മ എന്ന യുവതിയെയാണ് അജ്ഞാതർ വെടിവച്ചത്. സുഹൃത്ത് സാഗർ മഞ്ചന്ദവാസും പൂജ ശർമ്മക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.

      സംഭവത്തെക്കുറിച്ച് സുഹൃത്ത് സാഗർ പൊലീസിൽ മൊഴി നൽകി. കാറിൽ വരികെയായിരുന്ന ഇവരെ ബൈക്കിൽ എത്തിയ മൂന്ന് പേർ തടഞ്ഞുനിർത്തി. മാസ്ക് ധരിച്ച ഇവർ കാറിന്റെ വിൻഡോ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറക്കാതിരുന്നപ്പോൾ അക്രമികൾ ശക്തമായി വാതിൽ തുറക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോൾ അക്രമികൾ വെടിവക്കുകയായിരുന്നുവെന്ന് സാഗർ പറ‍ഞ്ഞു. പൂജയും സുഹൃത്തും ഗുഡ്ഗാവിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

      Also Read അഞ്ചു വയസുകാരൻ മധ്യപ്രദേശിൽ 200 അടി താഴ്ചയുള്ള കുഴൽകിണറില്‍ വീണു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

      പൂജ ശർമയെ മെഡന്താ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഗുരുഗ്രാം പോലീസ് നിരവധി ടീമുകളായി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ കോണുകളിൽ നിന്നും കേസ് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ, ഇത് ഒരു കവർച്ചാ ശ്രമമാണെന്ന് തോന്നുന്നു. എന്നാൽ വ്യക്തിപരമായ ശത്രുത തള്ളിക്കളയാനാവില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
      Published by:user_49
      First published: