തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ദുരൂഹതകൾ ബാക്കി

എന്നാൽ മരണം സംഭവിച്ചത് എങ്ങനെ ആണെന്ന് വ്യക്തമല്ല. കൊലപാതകമാണോ ആത്മഹത്യയയാണോയെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

News18 Malayalam | news18
Updated: February 14, 2020, 1:58 PM IST
തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ദുരൂഹതകൾ ബാക്കി
ഒറ്റപ്പാലം അമ്പലത്തറ സ്വദേശി കുഞ്ഞുലക്ഷ്മിയുടേതാണ് മൃതദേഹം
  • News18
  • Last Updated: February 14, 2020, 1:58 PM IST
  • Share this:
തൃശ്ശൂർ : വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ജഡം തിരിച്ചറിഞ്ഞു. ഒറ്റപ്പാലം അമ്പലത്തറ സ്വദേശി കുഞ്ഞുലക്ഷ്മി (51) യുടേതാണ് മൃതദേഹം. ഒരാഴ്ചയായി കുഞ്ഞുലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കുറാഞ്ചേരിയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കുുഞ്ഞുലക്ഷ്മി ചികിത്സ തേടിിയിരുന്നു. ഈ സ്ഥാപനത്തിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ALSO READ: തൃശൂരിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

എന്നാൽ മരണം സംഭവിച്ചത് എങ്ങനെ ആണെന്ന് വ്യക്തമല്ല. കൊലപാതകമാണോ ആത്മഹത്യയയാണോയെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മാലയും സമീപത്ത് മദ്യക്കുപ്പികളും പെട്രോൾ സൂക്ഷിച്ച കന്നാസും കണ്ടെത്തിയിരുന്നു.
First published: February 14, 2020, 1:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading