യുവതിയുടെ മരണം; സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭർത്താവ്

യുവതിയെ ജില്ലാ സെക്രട്ടറി നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നെന്നും ഭർത്താവിന്റെ പരാതിയിലുണ്ട്.

News18 Malayalam | news18-malayalam
Updated: November 8, 2019, 7:35 PM IST
യുവതിയുടെ മരണം; സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭർത്താവ്
News18
  • Share this:
വൈത്തിരി: ഭർതൃമതിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സിപി എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ ഭർത്താവ് പൊലീസിൽ പരാതി  നൽകി. വൈത്തിരി സ്വദേശിനി സക്കീന അബുബക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് ഷാജിയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഭാര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചാണ് ഭർത്താവ് ഷാജി പരാതി നൽകിയത്.

മരണത്തില്‍ ദുരുഹതയുണ്ടന്നും സി പി എം ജില്ലാ സെക്രട്ടറി ഉൾപ്പെടെ പ്രദേശവാസികളായ മറ്റു നാലുപേരുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും നിലവില്ല. ഭാര്യയെ ജില്ലാ സെക്രട്ടറി നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു. മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാല്‍ ഇത് കൊലപാതകമണെന്ന് സംശയം തോന്നുമെന്നും പരാതിയില്‍ പറയുന്നുണ്ട്.

Also Read യുവാവിന്‍റെ കൊലപാതകം; വീഡിയോ സന്ദേശത്തിലൂടെ കുറ്റസമ്മതം നടത്തി പ്രതി വസീം

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നൽകാൻ പൊലീസ് തയ്യറായിലെന്നും  രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജില്ലാ സെക്രട്ടറി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ഇയാൾ ആരോപിക്കുന്നു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ എസ് പി തലത്തിൽ മൊഴിയെടുത്തതായി പൊലീസ് പറഞ്ഞു. അതേ സമയം ജില്ലാ സെക്രട്ടറിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഏത് അന്വേഷണത്തെ നേരിടാൻ പാർട്ടി തയ്യറാണെന്നും സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading