• HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ട് വർഷത്തിനു മുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു; ചീഞ്ഞ ശരീരം കണ്ടെത്തിയത് സ്വന്തം മുറിയിലെ വസ്ത്ര കൂമ്പാരത്തിൽ നിന്ന്

രണ്ട് വർഷത്തിനു മുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു; ചീഞ്ഞ ശരീരം കണ്ടെത്തിയത് സ്വന്തം മുറിയിലെ വസ്ത്ര കൂമ്പാരത്തിൽ നിന്ന്

സ്ത്രീയുടെ അഴുകിയ ശരീരത്തിനൊപ്പമാണ് കുട്ടികൾ രണ്ടു വർഷമായി വീട്ടിൽ കഴി‍‍ഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു

പ്രതീകാത്മകചിത്രം

പ്രതീകാത്മകചിത്രം

  • Last Updated :
  • Share this:
    ഒരു സ്ത്രീ മരിച്ച് രണ്ട് വർഷത്തിന് ശേഷം സ്വന്തം മുറിയിൽ നിന്നും മൃതദേഹം കണ്ടെത്തി. എന്നാൽ അവരുടെ കുട്ടികൾ ഇപ്പോഴും ചീഞ്ഞ ശരീരത്തിനൊപ്പം ആ വീട്ടിൽ തന്നെ താമസിക്കുന്നു. യുഎസ്എയിലെ ടെന്നസിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

    ലാരിന്ദ ജോളി എന്ന 56 വയസുകാരിയുടെ മൃതദേഹം ഒക്ടോബർ 21 നാണ് പൊലീസ് കണ്ടെത്തുന്നത്. എന്നാൽ രണ്ട് വർഷങ്ങള്‍ക്ക് മുമ്പെങ്കിലും യുവതി മരിച്ചെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അഴുകിയ ശരീരം അവരുടെ കട്ടിലിൽ തന്നെയുള്ള വസ്ത്രങ്ങളുടെ കൂമ്പാരത്തിനടിയിൽ നിന്നാണ് കണ്ടെത്തിയത്.

    Also Read പുരാതന കാലത്തെ വസ്ത്രം ധരിച്ചെത്തിയ യുവാവ് കാനഡയിൽ രണ്ട് പേരെ കൊന്നു; 5 പേർക്ക് ഗുരുതര പരിക്ക്

    അഴുകിയ ശരീരം കണ്ടെത്തുമ്പോൾ എല്ലുകൾ മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂവെന്ന് ലാരിന്ദയുടെ സഹോദരൻ ആന്റണി ജോളി പറഞ്ഞു. മരണം നടന്നിട്ട് രണ്ട് വർഷമോ അതിലേറെയോ ആയി കാണാമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    Also Read വാടക കുടിശിക നൽകിയില്ല; ബംഗളൂരുവിൽ വീട്ടുടമസ്ഥ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു

    ലാരിന്ദയുടെ എല്ലാ കുട്ടികളും ബുദ്ധി വൈകല്യമുള്ളവരാണ്. നാലു പേരും രണ്ടുവർഷമായി അമ്മയുടെ മൃതദേഹവുമായി വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. താൻ സഹോദരിയുമായി അടുപ്പമില്ലെങ്കിലും സമയാസമയങ്ങളിൽ കാര്യങ്ങൾ തിരക്കാൻ ശ്രമിക്കാറുണ്ടെന്നും ആന്റണി പറഞ്ഞു. വിളിക്കുമ്പോഴെല്ലാം അമ്മ ഉറങ്ങുകയാണെന്നും അല്ലെങ്കിൽ ഇപ്പോൾ തിരക്കാണെന്നും കുട്ടികൾ പറയാറുണ്ടെന്നും ആന്റണി ജോളി പറഞ്ഞു.

    പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അസ്ഥികൂടം മാത്രം അവശേഷിക്കുന്നതിനാൽ മരണകാരണം വിലയിരുത്താൻ പ്രയാസവുമാണെന്നും പൊലീസ് പറഞ്ഞു.
    Published by:user_49
    First published: