HOME » NEWS » Crime » WOMEN ACCUSES OF PHYSICAL AND MENTAL ABUSE BY CHHATTISGARH SHELTER HOME STAFF AS

ലൈംഗിക ചൂഷണം; മാനസിക പീഡനം; ഛത്തീസ്ഗഡ് അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ അന്തേവാസികൾ

അന്തേവാസിയായ ഒരു ഇരുപതുകാരി നൽകിയ വിവരങ്ങൾ അനുസരിച്ചാണ് ലൈംഗിക പീഡനം അടക്കമുള്ള പരാതികള്‍ വെളിച്ചത്ത് വരുന്നത്.

News18 Malayalam | news18-malayalam
Updated: January 21, 2021, 2:25 PM IST
ലൈംഗിക ചൂഷണം; മാനസിക പീഡനം; ഛത്തീസ്ഗഡ് അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ അന്തേവാസികൾ
പ്രതീകാത്മക ചിത്രം
  • Share this:
ബിലാസ്പുർ: അഭയകേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ മാനസിക-ശാരീരിക പീഡന ആരോപണങ്ങൾ ഉന്നയിച്ച് അന്തേവാസികൾ. ഛത്തീസ്ഗഡ് ബിലാസ്പപുരിലെ ഒരു അഭയകേന്ദ്രത്തിലെ മൂന്ന് യുവതികളാണ് ജീവനക്കാർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ വച്ച് യുവതികളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Also Read-തെരഞ്ഞെടുപ്പ് വരുന്നു; വോട്ടർ ഐഡിയിലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

സർക്കണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സർക്കാര്‍ ഉടമസ്ഥതയിലുള്ള അഭയകേന്ദ്രം. ഇവിടെ അന്തേവാസിയായ ഒരു ഇരുപതുകാരി നൽകിയ വിവരങ്ങൾ അനുസരിച്ചാണ് ലൈംഗിക പീഡനം അടക്കമുള്ള പരാതികള്‍ വെളിച്ചത്ത് വരുന്നത്.

'ഇക്കഴിഞ്ഞ ജനുവരി 16 നാണ് 20കാരിയെ സർക്കാർ ഉടമസ്ഥതയിലുള്ള ഉജ്ജ്വല ഹോമിലെത്തിച്ചത്. ഇതിന് സമീപത്തായി അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇവിടെയാക്കിയത്. ഭർത്താവുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയതാണെന്നായിരുന്നു യുവതി പറഞ്ഞത്' പൊലീസ് പറയുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഇവരെ വീട്ടിലേക്ക് കൊണ്ടുപോകാനായി ഭർത്താവ് ഇവിടെയെത്തി എന്നാൽ ഇയാൾ ആ സ്ത്രീയുടെ ഭർത്താവ് ആണെന്ന് തെളിയിക്കുന്ന രേഖകൾ നൽകാൻ കേന്ദ്രത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടു. ഇത് വാക്കു തർക്കത്തിന് ഇടയാക്കിയെന്നും പൊലീസുകാർ പറയുന്നു.

Also Read-രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി

അഭയകേന്ദ്രത്തിലെത്തിയ അടുത്ത ദിവസം തന്നെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നുവെങ്കിലും അധികൃതർ സമ്മതം നൽകിയില്ല എന്നാണ് യുവതി ആരോപിക്കുന്നത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനെ തുടർന്ന് കടുത്ത പീഡനങ്ങളും ഏൽക്കേണ്ടി വന്നു. തന്നെ അന്വേഷിച്ചെത്തിയ ഭർത്താവിനും പിതാവിനുമൊപ്പം വിടാന്‍ ഇവർ തയ്യാറായില്ല. അത് പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നാണ് വാക്കുകൾ.

ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം അഭയകേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ പരാതി നൽകിയത്. അന്യായമായി തടങ്കലിൽ വക്കൽ, അശ്ലീല നടപടികൾ എന്നിവയൊക്കെ ആരോപിച്ചാണ് നടപടി. അതേസമയം അതിക്രമിച്ചു കയറി അക്രമം കാട്ടി എന്നാരോപിച്ച് യുവതിയുടെ വീട്ടുകാർക്കെതിരെയും അഭയ കേന്ദ്രം അധികൃതരും പരാതി നൽകിയിട്ടുണ്ട്.

Also Read-പ്രണയം, ഒളിച്ചോട്ടം ഒടുവിൽ കാമുകിയെ കൊന്ന 19 കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

ഇതിന് പിന്നാലെയാണ് ഈ യുവതിക്കൊപ്പം ഒരേ മുറിയിൽ കഴിഞ്ഞിരുന്ന മറ്റ് രണ്ട് പേരും പരാതിയുമായെത്തിയത്. എന്നാൽ വനിതാ പൊലീസ് മൊഴിയെടുക്കുന്നതിനിടെ തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നും അതേസമയം അഭയകേന്ദ്രത്തില്‍ സ്ത്രീകൾക്ക് നേരെ പല ലൈംഗിക ചൂഷണങ്ങളും നടക്കാറുണ്ടെന്നുമാണ് ഇവർ പറഞ്ഞത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഇവർ അഭയ കേന്ദ്രത്തിൽ അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരടക്കം മോശമായി സ്പർശിക്കാറുണ്ടെന്നുമാണ് പറഞ്ഞത്. ചായയിലും മറ്റും ലഹരി മരുന്നുകൾ കലർത്തി നൽകാറുണ്ടെന്നും ഇവർ ആരോപിച്ചു.എന്നാല്‍ എല്ലാ ആരോപണങ്ങളും ഷെൽട്ടർ ഹോം ജീവനക്കാർ നിഷേധിച്ചിട്ടുണ്ട്. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ അഭയകേന്ദ്രം താത്ക്കാലികമായി അടച്ചെന്നും ഇവിടെയുള്ളവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി.
Published by: Asha Sulfiker
First published: January 21, 2021, 2:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories