• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ബസില്‍ സ്ത്രീകളുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതികള്‍ പിടിയില്‍; വന്‍ റാക്കറ്റെന്ന് സൂചന

Arrest | ബസില്‍ സ്ത്രീകളുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതികള്‍ പിടിയില്‍; വന്‍ റാക്കറ്റെന്ന് സൂചന

തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ  ബാഗ് തുറന്ന് തന്ത്രത്തില്‍ മോഷണം നടത്തുകയാണ് രീതി.

  • Share this:
    കോഴിക്കോട്: ബസ്സ് യാത്രയില്‍ സ്ത്രീകളുടെ പണവും, സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന(Theft) അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട രണ്ട് യുവതികള്‍ പിടിയില്‍(Arrest). കസ്തൂരി (30), ശാന്തി (35) എന്നിവരാണ് പൊലീസ്(Police) പിടിയിലായത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

    തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ  ബാഗ് തുറന്ന് തന്ത്രത്തില്‍ മോഷണം നടത്തുകയാണ് രീതി.
    കുന്ദമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ വെച്ച് ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വര്‍ണ്ണാഭരണവും കവര്‍ച്ച ചെയ്യുന്ന ശ്രമത്തിനനിടയിലാണ് നടക്കാവ് പോലീസ് ഇവരെ പിടികൂടുന്നത്.

    Also Read-Theft | യുവതി ജ്വല്ലറിയില്‍ കോളേജ് യൂണിഫോമിലെത്തി; കവര്‍ന്നത് കാല്‍ ലക്ഷം

    ഇവര്‍ക്കെതിരെ നടക്കാവ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ജെ.എഫ്.സി.എം - 4 കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും റിമാന്റ് ചെയ്തു.

    Operation Stuff | സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലഹരി മരുന്നുമായി എക്സൈസ് പിടിയില്‍; ഓപ്പറേഷന്‍ സ്റ്റഫ് ലഹരി വേട്ട

    കൊല്ലം: ഓപ്പറേഷന്‍ സ്റ്റഫിന്റെ(Operation Stuff) ഭാഗമായി എക്‌സൈസ് നടത്തിയ റെയ്ഡില്‍ സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മയക്കുമരുന്നുമായി(Drug) പിടിയില്‍(Arrest). ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നബീഷിനെയാണ് എംഡിഎംഎയുമായി എക്‌സൈസ് പിടിയിലായത്. 1.2ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച ബൈക്കുമായാണ് നബീഷിനെ അറസ്റ്റ് ചെയ്തത്.

    ഇയാള്‍ സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും ഇയാള്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് എക്‌സൈസ് പറയുന്നത്. ലഹരി മാഫിയകളില്‍ നിന്ന് വാങ്ങി കൊല്ലത്തുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്നതായി പ്രതി സമ്മതിച്ചു.

    Also Read-Honey Trap | വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പ്; യുവതി ഉൾപ്പടെ രണ്ടുപേർ കസ്റ്റഡിയിൽ

    സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷ് അറിയിച്ചു.

    ഷാഡോ ടീം അംഗങ്ങള്‍ ആയ പ്രിവന്റീവ് ഓഫിസര്‍ എം.മനോജ് ലാല്‍, ബിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, അജിത്ത്, നിഥിന്‍, ജൂലിയന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ശാലിനി എന്നിവരാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
    Published by:Jayesh Krishnan
    First published: