നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ ശല്യക്കാരനെ സ്ത്രീകള്‍ നടുറോഡില്‍ കൈകാര്യം ചെയ്തു

  പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ ശല്യക്കാരനെ സ്ത്രീകള്‍ നടുറോഡില്‍ കൈകാര്യം ചെയ്തു

  പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്.

  • Share this:
   വിശാഖപട്ടണം: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ ആളെ മര്‍ദിച്ച് സ്ത്രീകള്‍.ആന്ധ്രപ്രദേശിലെ വിശാഖപട്ടത്താണ് സംഭവം. ചിന്നറാവുവിനെയാണ് സ്ത്രീകള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്.

   ഇയാള്‍ ട്യൂഷന് പോകുകായിരുന്ന പെണ്‍കുട്ടികളോടാണ്  മേശമായി പെരുമാറുകയും. പെണ്‍കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തില്‍ ഭയന്ന പെണ്‍കുട്ടികള്‍ വിവരം മാതാപിതാക്കാളെ അറിയിക്കുകയും തുടര്‍ന്ന്  ഒരു സംഘം  സ്ത്രീകള്‍  എത്തി ഇയാളെ മര്‍ദിക്കുകയായിരുന്നു.

   മര്‍ദിക്കുന്നതിന് ഇടയിൽ ഇയാളുടെ  വസ്ത്രങ്ങള്‍ സ്ത്രീകള്‍ വലിച്ചുകീറുകയും ചെയ്തു. പിന്നിട് പോലീസ് എത്തി ചിന്നറാവുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്.

   Crime | ബസിനുള്ളിൽ കണ്ടക്ടർക്ക് കുത്തേറ്റു; ആക്രമി ഓടിരക്ഷപെട്ടു

   തൊടുപുഴയില്‍ ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് കുത്തേറ്റു. തൊടുപുഴ – ചിലവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്മാസ് എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ കുമ്മംകല്ല് സ്വദേശി സനൂപി(19)നാണ് കുത്തേറ്റത്. അടിവയറില്‍ കുത്തേറ്റ സനൂപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സനൂപ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

   തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മങ്ങാട്ടുകവലയ്ക്കു സമീപത്ത് വെച്ചാണ് ബസിനുള്ളിൽ കണ്ടക്ടർക്ക് കുത്തേറ്റത്. സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട ബസില്‍ കയറിയ യുവാവാണ് യാത്രക്കാരുടെ ഇടയില്‍ വെച്ച് കണ്ടക്ടറെ കത്തികൊണ്ട് അടിവയറ്റില്‍ കുത്തിയത്.

   നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാരെ സമീപിച്ച കാര്യം പൊലീസിനെ അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. അക്രമം നടത്തിയ യുവാവ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസില്‍ നിന്ന് ഇറങ്ങി കടന്നു കളഞ്ഞു.

   Rape | പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി; 17 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകന്‍

   പ്രാക്ടിക്കല്‍ പരീക്ഷയെന്ന പേരില്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി 17 വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്‍കി (sedated) പീഡിപ്പിച്ച് അധ്യാപകന്‍ (Teacher). ഉത്തര്‍പ്രദേശിലെ (Uttar Pradesh) മുസാഫര്‍ നഗറിലെ സ്വകാര്യ CBSE സ്‌കൂളില്‍ നവംബര്‍ 17നാണ് സംഭവം നടന്നത്.

   Also Read- സംശയരോഗത്താൽ ഭാര്യയെ വെട്ടിക്കൊന്ന് പായയിൽ പൊതിഞ്ഞുവെച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

   അധ്യാപകന്‍ പറഞ്ഞതനുസരിച്ച് രാത്രി സമയത്ത് സ്‌കൂളില്‍ തങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ക്ലാസിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡനം. രാത്രി മടങ്ങിയെത്താതെ അടുത്ത ദിസമാണ് വിദ്യാര്‍ഥികള്‍ വീടുകളില്‍ തിരിച്ചെത്തിയത്.

   ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഇരകളായ രണ്ട് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സ്ഥലം എംഎല്‍എ പ്രമോദ് ഉത്വലിനടുത്ത് പരാതിപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

   എംഎല്‍എ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുസാഫര്‍ നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരേയുള്ള ആരോണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയെന്ന് മുസാഫര്‍ നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ ഉടമയായ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസെടുത്തു.
   Published by:Jayashankar AV
   First published: