ഹൈദരാബാദിന് സമീപം മുഖം വികൃതമാക്കപ്പെട്ട നിലയിൽ യുവതിയുടെ ശരീരം; ബലാത്സംഗക്കൊലയെന്ന് സംശയം

'നഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം പാറ കൊണ്ടിടിച്ച് വികൃതമാക്കിയിരുന്നു

News18 Malayalam | news18
Updated: March 17, 2020, 3:08 PM IST
ഹൈദരാബാദിന് സമീപം മുഖം വികൃതമാക്കപ്പെട്ട നിലയിൽ യുവതിയുടെ ശരീരം; ബലാത്സംഗക്കൊലയെന്ന് സംശയം
News 18
  • News18
  • Last Updated: March 17, 2020, 3:08 PM IST
  • Share this:
ഹൈദരാബാദ്: തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ചെവെല്ല മേഖലയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുപ്പത് വയസിനടുപ്പിച്ച് പ്രായം തോന്നിക്കുന്ന യുവതിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിട്ടുണ്ട്. കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഹൈദരാബാദിൽ നിന്ന് 45 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലമാണ് ചെവല്ല. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇവിടെ നിന്നും മൃതദേഹം കണ്ടെത്തുന്നത്. പുലർച്ചയോടെ ഇവിടെ  ഗ്രാമത്തിലെ ഒഴി‍ഞ്ഞ പ്രദേശത്ത് മൃതദേഹം ശ്രദ്ധയിൽപെട്ട തദ്ദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

'നഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം പാറ കൊണ്ടിടിച്ച് വികൃതമാക്കിയിരുന്നു അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാൻ പ്രയാസമുണ്ട്. യുവതിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച വസ്തുക്കൾ പരിശോധിച്ച് ഇവരെ കുറിച്ച് എന്തെങ്കിലും സൂചന നേടിയെടുക്കാനുള്ള ശ്രമത്തിലാണ്... സമീപ പ്രദേശങ്ങളിലെ സിസിറ്റിവി ക്യാമറകളും പരിശോധിക്കുമെന്നും ചെവെല്ല പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

26കാരിയായ യുവഡോക്ടറെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തിച്ചുകൊന്ന സംഭവം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് തെലങ്കാനയിൽ നിന്ന് അടുത്ത ക്രൂരകൃത്യത്തിന്റെ വാർത്തയെത്തുന്നത്. യുവഡോക്ടറെ കൊലപ്പെടുത്തിയ സംഘം പിന്നീട് പൊലീസ് എന്‍കൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു.

You may also like:'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]ഇന്നത്തെ നക്ഷത്രഫലം (17-03-2020) [VIDEO]ഷിഫാന നാട്ടിലെത്തി: താന്‍ സഞ്ചരിച്ച വിമാനത്തിൽ ഭർത്താവിന്റെ മൃതദേഹവും ഉണ്ടായിരുന്നെന്നറിയാതെ [PHOTOS]
First published: March 17, 2020, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading