• HOME
  • »
  • NEWS
  • »
  • crime
  • »
  • ജയിലിൽ നിന്നിറങ്ങിയ ഭർത്താവിന് പരസ്ത്രീബന്ധം; 500 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു; കൂട്ടുപ്രതിയായ ഭാര്യ അറസ്റ്റിൽ

ജയിലിൽ നിന്നിറങ്ങിയ ഭർത്താവിന് പരസ്ത്രീബന്ധം; 500 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു; കൂട്ടുപ്രതിയായ ഭാര്യ അറസ്റ്റിൽ

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് നേരത്തെ ജാമ്യത്തിലിറങ്ങിയ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിക്കുന്നത് എന്ന് 32 കാരി കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഹൈദരാബാദ്: ഭർത്താവിനെ കൊലപ്പെടുത്തിയതിന് 32 കാരിയായ യുവതി അറസ്റ്റിലായി. ഹൈദരാബാദിലാണ് സംഭവം. ഭർത്താവ് ജോൺ പ്രഭാകരനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുകന്യ അറസ്റ്റിലായത്. തമിഴ്നാട് കേന്ദ്രീകരിച്ച് നടന്ന 500 കോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിയാണ് ദമ്പതികൾ.

    തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഇരുവരും. 2012ൽ തമിഴ്നാട് സിഐഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ജോൺ പ്രഭാകരനും സുകന്യയും. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഇരുവരും നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതാണ്. തമിഴ്നാട്ടിലെ 32 തട്ടിപ്പുകേസുകളാണ് ഇവരുടെ പേരിലുള്ളത്. കേസിൽ അറസ്റ്റിലായ ജോൺ പ്രഭാകരൻ ഒരു വർഷത്തിനുള്ളിൽ തന്നെ ജാമ്യം നേടി പുറത്തിറങ്ങി. എന്നാൽ സുകന്യക്ക് ജാമ്യം ലഭിച്ചില്ല. ഇതേ തുടർന്ന് 2013 മുതൽ 2018 വരെയും സുകന്യ ജയിലിലായിരുന്നു.

    സുകന്യ ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും ആദ്യം ഭർത്താവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെ ദിവസങ്ങൾക്ക് ശേഷം മറ്റൊരു പെണ്ണുമായി തന്റെ ഭർത്താവ് കഴിയുന്നതായി സുകന്യ മനസ്സിലാക്കി. സുകന്യ വീട്ടിലെത്തി ഭർത്താവിനൊപ്പമുള്ള സത്രീയെ വിരട്ടിയോടിച്ചു. ഇരുവരും വീണ്ടും ഒന്നിച്ചുവെങ്കിലും വൈകാതെ ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ വഴക്കിട്ടു. ബുധനാഴ്ച വീട്ടിനുള്ളിൽ സംശയകരമായ സാഹചര്യത്തിൽ ജോൺ പ്രഭാകരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    TRENDING:ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ [NEWS]എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [PHOTOS]'കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോകും'; തോട്ടപ്പള്ളി സമരത്തിൽ മന്ത്രി ജി. സുധാകരൻ [NEWS]

    സ്ഥലത്തെത്തിയ പൊലീസിന് സുകന്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഉറക്കത്തിനിടെ പക്ഷാഘാതം പിടിപെട്ട് മരിക്കുകയായിരുന്നുവെന്നാണ് സുകന്യ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് സുകന്യയെ ചോദ്യം ചെയ്തതോടെ കൊല നടത്തിയ കാര്യം സമ്മതിച്ചു. ഭർത്താവിന്റെ പീഡ‍നം സഹിക്കാനാകാതെ വന്നതോടെയാണ് കൊലപ്പെടുത്തിയതെന്ന് സുകന്യ പൊലീസിനോട് പറഞ്ഞു. സുകന്യയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    First published: