കൊച്ചി: ഭര്‍ത്താവിന്റെ പീഡനം എഫ് ബി ലൈവിലൂടെ വിവരിച്ച വീട്ടമ്മയില്‍ നിന്നും വനിതാ കമ്മീഷന് മൊഴിയെടുത്തു. വീട്ടമ്മയ്ക്ക് എല്ലാ നിയമസഹായവും വാഗ്ദ്ധാനം ചെയ്തതായി കമ്മീഷനംഗം അഡ്വ ഷിജി ശിവജി അറിയിച്ചു. പെരുമ്പാവൂര്‍ കുറുംപ്പംപടിയിലെ ഭര്‍ത്തൃവീട്ടിലെ പീഡനത്തെക്കുറിച്ചാണ് വീട്ടമ്മ എഫ് ബി ലൈവില്‍ വിവരിച്ചത്. തുടര്‍ന്ന് നിയമ സഹായം അഭ്യര്‍ത്ഥിച്ചും വീട്ടമ്മ ലൈവിലെത്തി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നുംവീട്ടമ്മ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കമ്മീഷനംഗം അഡ്വ ഷിജി ശിവജി നേര്യമംഗലത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതായും എസ് പിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷനംഗം അറിയിച്ചു. വീട്ടമ്മയെ ഉപദ്രവിച്ച ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെയും കേസെടുക്കണമെന്നും കമ്മീഷനംഗം ആവശ്യപ്പെട്ടു. വീട്ടമ്മയ്ക്ക് എല്ലാ നിയമ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായും കമ്മീഷന് അറിയിച്ചു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിരന്തരമായ മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു വീട്ടമ്മയുടെ പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.