തിരുവനന്തപുരം: മട്ടന്നൂരില്‍ വൃദ്ധയ്ക്ക് ലൈംഗിക പീഡനമേല്ക്കാനിടയായ സംഭവത്തിലും അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വനിതാ ജീവനക്കാരി നൽകിയ പീഡന പരാതിയിലും വനിതാ കമ്മീഷൻ റിപ്പോര്‍ട്ട് തേടി. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ഇതുസംബന്ധിച്ച് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
മട്ടന്നൂർ സംഭവത്തിൽ കണ്ണൂർ എസ്പിയും അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരായ പരാതിയിൽ പെരുമ്പാവൂർ ഡിവൈഎസ്പിയും റിപ്പോർട്ട് നൽകണം.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് മട്ടന്നൂരിൽ കേസിനാസ്പദമായ സംഭവമുണ്ടായത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപത്തിയഞ്ചുകാരിക്കാണ് പീഡനം നേരിട്ടത്. കേസില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തിരുന്നു.
എഴുപത്തിയഞ്ചുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്നാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്. അറസ്റ്റിലായ മനോഹരനെ റിമാൻഡ് ചെയ്തു.
കോൺഗ്രസ് നേതാവും പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ എൻ എം സലീമിനെതിരെയാണ് പഞ്ചായത്തിലെ ജീവനക്കാരി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. കാക്കനാടുള്ള ഫ്ലാറ്റിൽ പകൽ സമയത്ത് പോയി താമസിക്കാൻ നിർബന്ധിച്ചുവെന്നും സാധ്യമല്ലെന്ന് പറഞ്ഞതിന്റെ പേരിൽ നിരന്തരമായി പീഡിപ്പിക്കുകയാണെന്നുമാണ് പരാതി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.