• HOME
  • »
  • NEWS
  • »
  • crime
  • »
  • WOMEN CONSTABLE HAS BEEN ARRESTED FOR HAVING SEX WITH SENIOR OFFICER IN FRONT OF HER SIX YEAR OLD SON

റിസോര്‍ട്ടില്‍ കുഞ്ഞിന്റെ മുന്നില്‍ ലൈംഗിക ബന്ധം; വനിതാ പൊലീസ് കോണ്‍സ്റ്റബിളും ഓഫീസറും അറസ്റ്റില്‍; വീഡിയോ വൈറല്‍

ആറു വയസുള്ള മകന് മുന്നിലെ ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

RPS officer Hira Lal Saini  (ANI)

RPS officer Hira Lal Saini (ANI)

  • Share this:
    ജയ്പൂര്‍: മകന് മുന്നില്‍ മേലുദ്യോഗസ്ഥനുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസിൽ ജയ്പൂര്‍ കമ്മീഷണേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. റിസോട്ടിലെ നീന്തൽക്കുളത്തിൽ യുവതിയുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട രാജസ്ഥാന്‍ പൊലീസ് സര്‍വീസിലെ(RPS) അജ്മല്‍ ബെവാറിലെ ഹീരാലാല്‍ സെയ്‌നിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറു വയസുള്ള മകന് മുന്നിലെ ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

    സംഭവത്തില്‍ ആര്‍പിഎസ് ഉദ്യോഗസ്ഥനേയും വനിതാ കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വനിതാ കോണ്‍സ്റ്റബിളിനെ ഈ മാസം 17 വരെ റിമാന്‍ഡില്‍ വിട്ടതായി അഡീഷണല്‍ എസ്പി ദിവ്യ മിട്ടല്‍ പറഞ്ഞു.

    ജൂലൈ പത്തിനായിരുന്നു സംഭവം. യുവതിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി അജ്മീറിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തല്‍കുളത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

    മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വാട്‌സാപ്പ് സ്റ്റാറ്റസ് ആവുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ദൃശ്യം കണ്ട വനിതാ കോൺസ്റ്റബിളിന്റെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.

    വാടകവീട്ടില്‍വെച്ച് ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു; യുവാവ് ആശുപത്രിയില്‍

    ആണ്‍ സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു. കറുകുറ്റി സ്വദേശിനി ബിന്ദു(38) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ മിഥുന്‍(39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്.

    ബിന്ദു രണ്ടു കുട്ടികളുടെ അമ്മയാണ്. കോക്കുന്നില്‍ വാടകവീട്ടിലാണ് ബിന്ദു താമസിച്ചിരുന്നത്. അടുപ്പില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് ബിന്ദു മൊഴി നല്‍കിയത്. എന്നാല്‍ മിഥുനെ ഭിഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ലാമ്പ് തെളിച്ചപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിഥുന്‍ നല്‍കിയ മൊഴിയും ഇത്തരത്തിലുള്ളതാണ്.

    ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുന്‍ പറഞ്ഞിരിക്കുന്നത്. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബിന്ദുവിനെ എത്തിച്ച ശേഷം മിഥുന്‍ മുങ്ങുകയായിരുന്നു. ബിന്ദുവിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ബിന്ദു മരിച്ചു.

    സംഭവത്തില്‍ ദൂരൂഹുതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിന്ദുവിന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് മിഥുനുമായി അടുപ്പത്തിലായത്.
    Published by:Jayesh Krishnan
    First published:
    )}