സ്ത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലേരി ഫാത്തിമ (55) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

News18 Malayalam
Updated: February 4, 2019, 12:06 PM IST
സ്ത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍
news18
  • Share this:
മലപ്പുറം: വാഴയൂര്‍ കക്കോവില്‍ സ്ത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലേരി ഫാത്തിമ (55) യെയാണ് വീടിന്റെ തൊട്ടടുത്ത് കിണറിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

ഉമ്മ രാത്രി ഒമ്പതിനു തന്നെ ഉറങ്ങിയതായാണ് മകള്‍ പറയുന്നത്. രാത്രി 3 മണിക്ക് ഉറക്കമുണർന്ന സമയത്ത് ഉമ്മയെ കാണാത്തതിനെത്തുടർന്ന്  നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള കിണറിനരികെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് വാഴക്കാട് പോലീസ് കേസെടുത്തു.

ആത്മഹത്യയാണന്നാണ് പ്രാഥമിക വിവരം, മൃതദേഹത്തിനു തൊട്ടടുത്ത് വലിയ മണ്ണണ്ണ കാനും കണ്ടത്തിയിട്ടുണ്ട്. ഇവർ മാനസിക അസ്വാസ്ഥം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു .തൊട്ടടുത്ത് ഇവർക്കായി പുതിയ വീട് പണി നടക്കുന്നുണ്ട്.  മകളോടൊപ്പമായിരുന്നു താമസം, ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

First published: February 4, 2019, 8:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading