HOME » NEWS » Crime » WOMEN DIED WHILE ELOPING WITH YOUTH CV

സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടിയെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി; വീട്ടമ്മ ബൈക്കപടത്തില്‍ മരിച്ചു

ഭര്‍ത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോകവെയാണ് അപകടം

News18 Malayalam | news18-malayalam
Updated: July 1, 2021, 2:41 PM IST
സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടിയെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി; വീട്ടമ്മ ബൈക്കപടത്തില്‍ മരിച്ചു
Accident
  • Share this:
പന്തളം: സുഹൃത്തുമൊത്ത് ജീവിക്കാൻ കുട്ടിയേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ വീട്ടമ്മ ബൈക്ക് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനി സുമിത്ര (34 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ അന്‍സില്‍ (25 ) പരിക്കുകളുമായി പന്തളത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഒരു കാലിന് ഒടിവുണ്ട്.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം കുട്ടിയേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോകവെയാണ് അപകടം.

സംസ്ഥാന പാതയില്‍ പന്തളത്തിനടുത്ത് കുളനട ജംഗ്ഷന് സമീപം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് മുന്നില്‍ പുലര്‍ച്ചെ അഞ്ചുമണിയോട് അടുത്ത് നടന്ന ബൈക്ക് അപകടത്തിൽ സുമിത്ര തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം ഭാഗത്തു നിന്നും സുമിത്രയും അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച് റോഡില്‍ തെന്നി മറിയുകയായിരുന്നു.റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടി കയറി ഇറങ്ങി.

Also Read-അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ഭർത്താവ് മൂന്നു മാസത്തേക്ക് ചങ്ങലയിൽ ബന്ധിച്ചു

സുമിത്രയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായിട്ടില്ല. സുമിത്രയുടെ മൃതദേഹം തനിക്ക് കാണേണ്ടെന്ന് ഭര്‍ത്താവ് പ്രവീണ്‍ പോലീസിനെ അറിയിച്ചു. തിരിച്ചറിയൽ രേഖകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പന്തളം പോലീസ് സ്റ്റേഷനില്‍ നിന്ന് മരണ വിവരം അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോഴായിരുന്നു പ്രതികരണം. ഇതോടെ  മൃതദേഹം ബന്ധുക്കള്‍ക്ക് വേണ്ടാത്ത അവസ്ഥയിലായി. മൃതദേഹം കൈമാറുന്നതിനായി സുമിത്രയുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടു വരികയാണ് പോലീസ്.

ഭര്‍ത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു സുമിത്ര. ഇവരുടെ കുട്ടി പ്രവീണിനൊപ്പമാണ് കഴിയുന്നത്. കുറച്ചു നാളുകളായി അൻസിലുമായി സുമിത്ര അടുപ്പത്തിൽ ആയിരുന്നു എന്നാണ് സൂചന.

അതേസമയം ആലുവയില്‍ 4 മാസം ഗര്‍ഭിണിയായ യുവതിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. സ്ത്രീധന തുകകൊണ്ട് വെച്ച വീട് വില്‍ക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. ആലുവ ആലങ്ങാട് സ്വദേശിനി നെഹ്ലതിനാണ് ഭര്‍ത്താവ് ജൗഹറില്‍ നിന്ന് മര്‍ദനമേറ്റത്. നാലുമാസം ഗര്‍ഭിണിയായ ഇവരെ ഭര്‍ത്താവ് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മര്‍ദ്ദനം തടയാനെത്തിയ നെഹ്ലത്തിന്റെ പിതാവിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read-വാടകവീട്ടിലെ ഗുണ്ടാ ആക്രമണം; നടന്നത് പെൺവാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടൽ

മര്‍ദനം തടയാന്‍ ശ്രമിച്ച നെഹ്ലത്തിന്റെ പിതാവ് സലീമിനെയും ജൗഹറും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് ജൗഹര്‍ മകളെ ഉപദ്രവിച്ചിരുന്നു എന്നാണ് ഇവരുടെ കുടുംബം പറയുന്നത്. നെഹ്ലത്ത് ഇക്കാര്യം വീട്ടില്‍ ആദ്യം അറിയിച്ചിരുന്നില്ല . കഴിഞ്ഞ ആഴ്ച ആണ് പിതാവിനോട് വിവരങ്ങള്‍ പറഞ്ഞത്. വീട് വില്‍ക്കാന്‍ എഗ്രിമെന്റ് ആയതറിഞ്ഞ് എത്തിയപ്പോള്‍ ആണ് ഇരുവരെയും ജൗഹര്‍ മര്‍ദിച്ചത്.

വിവാഹസമയത്ത് ജൗഹറിന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം നെഹ്ലയുടെ കുടുംബം നല്‍കി. 8 ലക്ഷം രൂപ കൊടുത്തു സ്ഥലവും വാങ്ങി നല്‍കി. ഇവിടെയായിരുന്നു നെഹ്ലത്തും ജൗഹറും താമസിക്കുന്നത്. നേരത്തെ വിദേശത്തായിരുന്ന ജൗഹര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എടയാറില്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. സ്ത്രീധനമായി നല്‍കിയ തുക ധൂര്‍ത്തടിച്ചിരുന്നതായി പരാതിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. നെഹ്ലത്തിന്റെയും പിതാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. ജൗഹറിനായുള്ള അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
Published by: Chandrakanth viswanath
First published: July 1, 2021, 2:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories