വാട്സ് ആപ്പിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ: യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
യുവതി നൽകിയ നമ്പറുകൾ നിരീക്ഷിക്കുന്നുണ്ടെന്നും ആളെ എത്രയും വേഗം തന്നെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Cyber Crime
- News18
- Last Updated: February 11, 2020, 2:45 PM IST
ലക്നൗ: തന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് തുടർച്ചായി കോളുകളും അശ്ലീല സന്ദേശങ്ങളും വരുന്നുവെന്ന പരാതിയുമായി യുവതി. ലക്നൗ സ്വദേശിയായ ഇരുപതുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ആറുദിവസത്തിനിടെ 41 നമ്പറുകളിൽ നിന്നാണ് ഇത്തരത്തിൽ കോളുകളും സന്ദേശങ്ങളും എത്തിയതെന്നാണ് യുവതി കൃഷ്ണ നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
Also Read-ഡൽഹി തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ 'ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്ന് മുതലാണ് ഒരു ഇന്റർനാഷണൽ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ വന്നു തുടങ്ങിയത്. ആ നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ അടുത്ത നമ്പറിൽ നിന്നും മെസേജ് വരാൻ തുടങ്ങി. തുടർച്ചയായി നമ്പറുകൾ ബ്ലോക്ക് ചെയ്തതോടെ വ്യത്യസ്ത നമ്പറുകളിൽ നിന്നും അശ്ലീല കോളുകൾ വരാൻ തുടങ്ങി. 30 നമ്പറുകളിൽ നിന്നാണ് മെസേജുകൾ ലഭിച്ചത്. പതിനൊന്ന് നമ്പറുകളിൽ നിന്ന് കോളുകളും. തീർത്തും ഭീതിജനകമായ ഒരു അവസ്ഥയിലായിരുന്നു താനെന്നാണ് യുവതി പറയുന്നത്.
Also Read-അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും: പിസി ജോർജ്
ആദ്യം പരാതി നൽകാൻ മടിച്ചുവെങ്കിലും പിന്നീട് സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും നിർബന്ധം മൂലം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി നൽകിയ നമ്പറുകൾ നിരീക്ഷിക്കുന്നുണ്ടെന്നും ആളെ എത്രയും വേഗം തന്നെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Also Read-ഡൽഹി തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ