പുതുവത്സരാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ ഒരു സംഘം പുരുഷന്മാര് ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഉത്തര്‍ പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയില്‍ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവരം പുറംലോകമറിയുന്നത്.
സ്ത്രീകളുടെ കൂടെ ഒരു കൂട്ടം യുവാക്കള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് കയ്യേറ്റത്തിനിടയാക്കിയത്. ഇവരുടെ ഭര്ത്താക്കന്മാരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും തമ്മിലാണ് തര്‍ക്കമുണ്ടായത്.
തന്റെയും സുഹൃത്തിന്റെയും ഭാര്യമാരെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിക്ക് പ്രേരിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സ്ഥലത്തെ താമസക്കാരനായ അജിത് കുമാര്‍ വ്യക്തമാക്കി. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും സുഹൃത്ത് റിതേഷിനെയും മര്‍ദ്ദിച്ചതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
#WATCH: Fight breaks out at a #NewYear party as Noida men forcefully try to click selfies with #women at housing society celebration; 2 arrested
https://t.co/IFtftwixfZ#India #IndiaNews #Delhi #Noida #NewYear2023 #viral #fight pic.twitter.com/Udcmm0usKm
— Free Press Journal (@fpjindia) January 1, 2023
സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.