• HOME
  • »
  • NEWS
  • »
  • crime
  • »
  • 'വിവാഹത്തിനൊപ്പം കന്യകാത്വ പരിശോധന'; ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി

'വിവാഹത്തിനൊപ്പം കന്യകാത്വ പരിശോധന'; ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി

വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു.

  • Last Updated :
  • Share this:
    ജയ്പുർ: രാജസ്താനിലെ ജയ്പുരിൽ 24കാരിയായ യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതായി പരാതി. ഭർത്താവിന്റെ മാതാപിതാക്കളാണ് യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വീട്ടുകാർ തന്നെ ഒഴിവാക്കിയെന്നും പഞ്ചായത്ത് ചേർന്ന് തന്നോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടെന്നും യുവതി പറഞ്ഞു.

    ഭിൽവാരയിൽ വെച്ച് മേയ് 11നായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ ആദ്യദിവസം തന്നെ യുവതി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കപ്പെടുകയായിരുന്നു. പരിശോധനയിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവും കുടുംബവും തന്നെ അപമാനിച്ചുവെന്നും മേയ് 31ന് പ്രാദേശിക ക്ഷേത്രത്തിൽ വെച്ച് നടന്ന 'ഖാപ് പഞ്ചായത്തിൽ തന്നെയും കുടുംബത്തേയും അപമാനിക്കുകയും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

    വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
    ഇതുമായി ബന്ധപ്പെട്ട് സുഭാഷ് നഗർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
    ''ഉച്ചയ്ക്ക് ശേഷമാണ് കന്യകാത്വ പരിശോധന നടത്തിയത്. അതിന് ശേഷം രാത്രിയോളം അവർ ചർച്ച നടത്തി. ഭയം കാരണം എനിക്കൊന്നും പറയാൻ സാധിച്ചിരുന്നില്ല.

    also read : വർഷങ്ങളായി സ്നേഹിച്ച വരനും വധുവും വിവാഹത്തലേന്ന് വഴക്കിട്ട് പിരിഞ്ഞു; തമ്മിൽ തല്ലിൽ വരന്‍റെ പിതാവിന് പരിക്ക്

    തുടർന്ന് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും മർദ്ദിക്കുകയായിരുന്നു". യുവതി പരാതിയിൽ പറയുന്നു.
    സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ബാഗോർ എസ്.എച്ച്.ഒ. അയ്യൂബ് ഖാൻ പറഞ്ഞു. ഐ.പി.സി. വകുപ്പുകള്‍ 498എ, 384, 509, 120 ബി പ്രകാരമാണ് ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
    Published by:Amal Surendran
    First published: