കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയതിന്റെ പക തീര്‍ക്കാന്‍ പ്രതിയുടെ അമ്മയെ യുവാവ് കുത്തിക്കൊന്നു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ ് ധര്‍മനും കുത്തേറ്റിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജയനാണ് ദമ്പതികളെ ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ജയന്റെ ഭാര്യയെ 2014-ല്‍ മധു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മധു അടുത്തിടെ പരോളിലിറങ്ങി പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നു. കുറച്ചുനാള്‍ മുമ്പാണ് ഇയാള്‍ ജയിലിലേക്ക് മടങ്ങിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജയന് ദമ്പതിമാരെ വീട്ടില്‍ക്കയറി ആക്രമിച്ചത്. കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ധര്മന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ജയന് പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.