• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍


Updated: January 11, 2019, 8:24 PM IST
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍

Updated: January 11, 2019, 8:24 PM IST
കൊല്ലം: പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പൊലീസിന്റെ പിടിയിലായി. കൊല്ലം പള്ളിമുക്ക് വടക്കേവിള സ്വദേശി അജിതകുമാരി (48) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് സുകുമാരനാണ് അറസ്റ്റിലായത്.

ജനുവരി അഞ്ചിനായിരുന്നു കൊലപാതകം. തയ്യല്‍ തൊഴിലാളിയായ അജിതയെ ഇവരുടെ കടയിലെത്തിയാണ് സുകുമാരന്‍ ആക്രമിച്ചതും തുടര്‍ന്ന് കൊലപ്പെടുത്തിയതും. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ ആളില്ലാത്ത സമയം നോക്കി കടയില്‍ കയറിയ ഇയാള്‍ അജിതയുടെ വായില്‍ തുണിതിരുകിയ ശേഷം കഴുത്തില്‍ കുത്തുകയായിരുന്നു.

കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ അജിതയെ സമീപവാസികള്‍ കണ്ടപ്പോഴേയ്ക്കും സമയം ഏറെ വൈകിയിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read തവിഞ്ഞാല്‍ സഹ. ബാങ്ക് ജിവനക്കാരന്റെ ആത്മഹത്യ; ഒരാള്‍ അറസ്റ്റില്‍

ഭര്‍ത്താവുമായി അജിത വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. കൊലപാതക വിവരം പുറത്ത് വന്നതിനു പിന്നാലെ ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ മുങ്ങുകയായിരുന്നു. ഷാഡോ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...