• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഭർത്താവിനെ തിരഞ്ഞ് പൊലീസ്

news18india
Updated: January 6, 2019, 11:21 AM IST
യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഭർത്താവിനെ തിരഞ്ഞ് പൊലീസ്
news18india
Updated: January 6, 2019, 11:21 AM IST
കൊല്ലം : പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനായി തെരച്ചിൽ തുടരുന്നു. കൊല്ലം പള്ളിമുക്ക് വടക്കേവിള സ്വദേശി അജിതകുമാരി (48) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് സുകുമാരന് വേണ്ടി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. തയ്യല്‍ തൊഴിലാളിയായ അജിതയെ ഇവരുടെ കടയിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ അക്രമി സമീപത്ത് ആളില്ലാത്ത സമയം നോക്കി കടയിൽ കയറി കത്തിക്കൊണ്ട് ഇവരെ ആക്രമിക്കുകയായിരുന്നു. വായിൽ തുണിതിരികിയ ശേഷം കഴുത്തിന് കുത്തുകയായിരുന്നു. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ അജിതയെ സമീപവാസികൾ കണ്ടെങ്കിലും വൈകിപ്പോയിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Also Read-SHOCKING: 14 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ സ്ത്രീ പ്രസവിച്ചു
Loading...

ഭർത്താവുമായി വർഷങ്ങളായി പിണങ്ങിക്കഴിയുകയാണ് അജിത. കൊലപാതക വിവരം പുറത്ത് വന്നത് മുതൽ തന്നെ ഇയാൾ തന്നെയാണ് സംശയനിഴലിൽ. ഹോട്ടൽ തൊഴിലാളിയായ ഇയാൾ സംഭവശേഷം താമസസ്ഥലത്തു നിന്നു മുങ്ങിയിരിക്കുകയാണ്. പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പിക്കാൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

അജിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

First published: January 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍