കൊച്ചി നഗരത്തിൽ രണ്ടാം ദിവസവും പ്രഭാത നടത്തത്തിനിടെ സ്ത്രീകളുടെ മാല പൊട്ടിയ്ക്കൽ ശ്രമം. ഇന്ന് 75 കാരിയുടെ രണ്ടു പവൻ്റെ മാലയാണ് പൊട്ടിച്ചത്.ഇന്നലെ രാവിലെ എളമക്കരയിലും മാല പൊട്ടിച്ചിരുന്നു. ബൈക്കിലെത്തിയ യുവാവ് മുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു മാല പൊട്ടിച്ചത് മാല നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ലില്ലി ന്യൂസ് 18 നോട് പറഞ്ഞു.
കൊച്ചി നഗരത്തിലെ മാല പൊട്ടിക്കൽ പോലീസ് ഗൗരവമായി കാണുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ന്യൂസ് 18 നോട് പറഞ്ഞു. മാല മോഷ്ടാക്കളെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിക്കും.
Also read-അതിഥിതൊഴിലാളിയുടെ കൈവിരൽ വെട്ടി പണം കവർന്ന കേസില്‍ രണ്ട്പേർ പിടിയിൽ
അന്വേഷണം ഊർജ്ജിതമാണ്. പ്രതിയെ ഉടൻ കണ്ടെത്തും. സ്ത്രീകൾ പ്രഭാത തടഞ്ഞതിന് പോകുമ്പോൾ ജാഗ്രത പാലിയ്ക്കണം ആഭരണങ്ങൾ ഒഴിവാക്കുകയാണ് നല്ലതെന്നും കമ്മീഷണർ പറഞ്ഞു.കൊച്ചി നഗരത്തിൽ ഇന്നലെയും ഇന്നും പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീകളുടെ മാല പൊട്ടിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.