• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിദ്യാർഥിനിയോട് ലൈംഗിക താൽപര്യം പ്രകടിപ്പിച്ചു: കോളജ് സെക്രട്ടറി അറസ്റ്റിൽ

പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചുവെന്നും പരാതിയുണ്ട്.

news18
Updated: September 22, 2019, 10:01 AM IST
വിദ്യാർഥിനിയോട് ലൈംഗിക താൽപര്യം പ്രകടിപ്പിച്ചു: കോളജ് സെക്രട്ടറി അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
news18
Updated: September 22, 2019, 10:01 AM IST
അമരാവതി: വിദ്യാർഥിനിയോട് ലൈംഗിക താത്പ്പര്യം പ്രകടിപ്പിച്ച നഴ്സിംഗ് കോളജ് സെക്രട്ടറി എസ്.രമേശ് എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ ഗ്രേസ് വനിതാ നഴ്സിംഗ് കോളജ് സെക്രട്ടറിയും കറസ്പോണ്ടന്‍റും ആയ ഇയാൾ 22 കാരിയായ വിദ്യാർഥിനിയോടാണ് തന്റെ താത്പ്പര്യം അറിയിച്ചത്. ഈ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രമേശിനെ അറസ്റ്റ് ചെയ്തത്. എസ് സി-എസ് ടി അതിക്രമ നിരോധന നിയമപ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read- സ്ത്രീകൾക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നവർ ജാഗ്രതൈ: നിങ്ങളുടെ വാസം പിന്നെ ജയിലിലായേക്കും

കോളജ് സെക്രട്ടറി കുറച്ചു നാളായി തന്നെ ശല്യം ചെയ്ത് ലൈംഗിക താത്പ്പര്യം പ്രകടിപ്പിക്കുന്നുവെന്ന് കാട്ടിയാണ് പെൺകുട്ടി പരാതി നൽകിയത്. ലൈംഗിക താത്പ്പര്യത്തിന് വഴങ്ങാത്തതിനെ തുടർന്ന് അയാളുടെ മുറിയിലെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചുവെന്നും പരാതിയുണ്ട്.

സ്ത്രീയുടെ അഭിമാനത്തിന് കളങ്കം ഏൽപ്പിക്കൽ, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി 2013 ലെ നിർഭയ ആക്ട്, ക്രിമിനൽ ഭേദഗതി ആക്ട് എന്നിവ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...