ജോലി മികവിലെ അസൂയ; സഹപ്രവർത്തകനെ കൊന്നുതള്ളിയ സംഭവത്തിൽ പ്രതി പിടിയിൽ

ആസൂത്രിത കൊലപാതകം, സംശയം ജനിപ്പിക്കാത്ത വിധമുള്ള പെരുമാറ്റവും. ഒടുവിൽ പോലീസ് പ്രതിയെ കയ്യോടെപിടിച്ചു

News18 Malayalam | news18-malayalam
Updated: October 30, 2020, 3:11 PM IST
ജോലി മികവിലെ അസൂയ; സഹപ്രവർത്തകനെ കൊന്നുതള്ളിയ സംഭവത്തിൽ പ്രതി പിടിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
മലപ്പുറം: താനൂരിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത് കൊലപാതകമെന്ന് തെളിഞ്ഞു. ജോലിസ്ഥലത്തെ പ്രകടന മികവിന്റെ പേരിൽ സഹപ്രവർത്തകന് തോന്നിയ അസൂയയാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്രൂര മർദ്ദനത്തിനിരയായി വൈശാഖ് (28) എന്ന യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ സഹപ്രവർത്തകനായ ദിനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ തിയേറ്ററിനടുത്തുള്ള കുളത്തിലാണ് വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു തലേന്ന് സുഹൃത്തുക്കളുമായി ചേർന്നുള്ള മദ്യപാനത്തിന്റെ ഒടുവിൽ സംഭവിച്ച തർക്കത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ലോക്ക്ഡൗണിനെ തുടർന്ന് അടഞ്ഞ് കിടക്കുന്ന താനൂരിലെ തിയേറ്ററിൽ കഴിഞ്ഞ ഒരു വർഷമായി ആശാരിപ്പണി ചെയ്യുന്ന തൊഴിലാളികളാണ് ഇരുവരും.

വൈശാഖിനെ കാണാനില്ല എന്ന് പോലീസിനെ അറിയിക്കുന്നത് മുതൽ കുളത്തിൽ വീഴാനുള്ള സാധ്യത വരെ പറഞ്ഞത് ദിനൂപാണ്‌. ശരീരത്തിൽ പരിക്കുകളില്ലാത്തതിനാൽ സാധാരണ ഗതിയിൽ പോലീസ് നടപടി പൂർത്തിയായ ശേഷമാണ് കേസിലെ വഴിത്തിരിവ്.



എന്നാൽ മൃതദേഹത്തിലെ ചെറിയ പരിക്കുകളിൽ സംശയം തോന്നിയ പോലീസ് ആ വഴിക്ക് അന്വേഷണം ആരംഭിച്ചു. വെള്ളം ഉള്ളിൽക്കയറിയിട്ടല്ല മരണം എന്നുറപ്പായത്തോടു കൂടി അന്വേഷണം സുഹൃത്തുക്കളിലേക്കു വ്യാപിച്ചു.

മാസങ്ങളുടെ ആസൂത്രണമാണ് ദിനൂപ് കൊലപാതകം ചെയ്യാൻ വേണ്ടി നടത്തിയത്. പോലീസിനൊപ്പം ജഡം പുറത്തെടുക്കാൻ പോലും ഒപ്പം നിന്നുകൊണ്ട് സംശയത്തിന് ഇടവരാത്ത തരത്തിലാണ് ദിനൂപ് പെരുമാറിയത്. പിടിക്കപ്പെടാതിരിക്കാൻ എല്ലാ തരത്തിലും ദിനൂപ് പഴുതടച്ചിരുന്നു. മൊഴികളിൽ പോലും ഇയാൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നതായി പോലീസ് പറയുന്നു. അറസ്റ്റു ചെയ്യപ്പെടും എന്നുറപ്പായതോട് കൂടി പ്രതി കുറ്റസമ്മതം നടത്തി.

തലയ്ക്കു പിന്നിൽ ഭാരമുള്ള വസ്തുകൊണ്ട് വൈശാഖിന് അടിയേറ്റിട്ടുണ്ടായിരുന്നു. ആന്തരികാവയവങ്ങളിലും മാരക പരിക്കുകൾ കണ്ടെത്തി. എന്നിട്ടും വൈശാഖിനെ അന്വേഷിക്കാനും മരണ വീട്ടിൽ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കാനും ദിനൂപ് മുന്നിലുണ്ടായിരുന്നു.
Published by: user_57
First published: October 30, 2020, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading