• HOME
  • »
  • NEWS
  • »
  • crime
  • »
  • വൃദ്ധയെ രാത്രി നടുറോഡിൽ ഓടിച്ചിട്ടു മർദ്ദിച്ചു; വീണപ്പോൾ പിവിസി പൈപ്പു കൊണ്ട് തല്ലി; പ്രതി പിടിയിൽ

വൃദ്ധയെ രാത്രി നടുറോഡിൽ ഓടിച്ചിട്ടു മർദ്ദിച്ചു; വീണപ്പോൾ പിവിസി പൈപ്പു കൊണ്ട് തല്ലി; പ്രതി പിടിയിൽ

പരവൂർ പൊലീസാണ് അന്വേഷണം നടത്തിയത്. രണ്ടാഴ്ചയിലേറെയായി പ്രതികൾ ഒളിവിൽ ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രദീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

pradeep

pradeep

  • News18
  • Last Updated :
  • Share this:
കൊല്ലം: പരവൂരിൽ രാത്രിയിൽ നടു റോഡിൽ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ.
കഴിഞ്ഞ പതിനഞ്ചിനാണ് സംഭവം. പാലു വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു അക്രമം. നേരത്തെ ഉണ്ടായ വാക്കു തർക്കത്തിന്റെ പേരിലായിരുന്നു മർദ്ദനം. ബന്ധുവും വൃദ്ധയുടെ വീടിനു സമീപം വർക്ക്ഷോപ്പ് നടത്തുകയും ചെയ്യുന്ന പരവൂർ സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള പൊലീസ് അന്വേഷണം തുടരുന്നു.

വീടിന് അടുത്ത കടയിൽ നിന്നും പാല് വാങ്ങി വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ നാലംഗസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ പണവും മാലയും മൊബൈലും അപഹരിച്ചതായും പരാതി ഉണ്ടായിരുന്നു. പരവൂർ പുത്തൻകുളം റീന പാലസിൽ 57കാരിയായ പ്രസന്ന കുമാരിയാണ് ആക്രമണത്തിന് ഇരയായത്.

ബോധമറ്റ് നടുറോഡിൽ കിടന്ന ഇവരെ പരവൂർ പൊലീസ് എത്തിയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് രക്ഷപെടുത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. ഇവരുടെ ഭർത്താവ് പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്.
You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]
സമീപത്തെ വർക്ക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന പൈപ്പ് കാണാതെ പോയതുമായി ബന്ധപ്പെട്ട് പകൽ ഉടമയുമായ പ്രദീപുമായി വാക്കേറ്റം നടന്നിരുന്നു. അന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇവരുടെ വീടിന് നേരെ കല്ലേറും നടന്നു. സംഭവം ഉടൻ തന്നെ പൊലീസിൽ  വിളിച്ചറിയിച്ചെങ്കിലും പൊലീസ് എത്തിയില്ല. പിന്നീട് രാത്രിയിൽ ആയിരുന്നു ആക്രമണം.

വീടിനടുത്ത കവലയിൽ നിന്നും പാല് വാങ്ങി മടങ്ങി വരവെ വഴിയിലിട്ടാണ് നാല് പേർ ചേർന്ന് ആക്രമിച്ചത്. ദേഹമാസകലം മർദ്ദനമേറ്റ് അബോധാവസ്ഥയിൽ കിടന്ന പ്രസന്നകുമാരിയെ പരവൂർ പൊലീസെത്തി ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൈവശം ഉണ്ടായിരുന്ന അയ്യായിരത്തോളം രൂപയും, മൊബൈൽ ഫോണും, കഴുത്തിൽ കിടന്ന രണ്ടര പവൻ സ്വർണ്ണമാലയും അക്രമിസംഘം കവർന്നതായി  വീട്ടമ്മ പറഞ്ഞിരുന്നു.

പരവൂർ പൊലീസാണ് അന്വേഷണം നടത്തിയത്. രണ്ടാഴ്ചയിലേറെയായി പ്രതികൾ ഒളിവിൽ ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രദീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Published by:Joys Joy
First published: