• HOME
  • »
  • NEWS
  • »
  • crime
  • »
  • മകന്‍റെ 'ജാതകദോഷം' പ്രശ്നങ്ങളുണ്ടാക്കുമെന്ന് ജ്യോത്സൻ; 4 വയസുകാരനെ പിതാവ് തീ കൊളുത്തി കൊന്നു

മകന്‍റെ 'ജാതകദോഷം' പ്രശ്നങ്ങളുണ്ടാക്കുമെന്ന് ജ്യോത്സൻ; 4 വയസുകാരനെ പിതാവ് തീ കൊളുത്തി കൊന്നു

ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്നുള്ള ആശങ്കയിലാണ് കുറ്റകൃത്യം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

  • Share this:
    നാലുവയസുകാരനായ മകനെ തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ നന്നില്ലം സ്വദേശി രാംകിയാണ് (29) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ക്രൂരകൃത്യം അറങ്ങേറിയത്. ചോദ്യം ചെയ്യലിൽ ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്നുള്ള ആശങ്കയിലാണ് കുറ്റകൃത്യം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. ഇതിന്‍റെ പേരിൽ കുട്ടിയെ ഇയാൾ പലപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    സംഭവം നടന്ന ദിവസം രാത്രിയോടെ മദ്യപിച്ച് ലക്കുകെട്ടെത്തിയ രാംകി, ഭാര്യ ഗായത്രിയുമായി വഴക്കിട്ടു. തർക്കം മൂത്തതോടെ ദേഷ്യത്തിലായ ഇയാൾ നാലു വയസുകരനായ മകൻ സായ് സരണിന് നേരെ തിരിയുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ച ഇയാൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ ഗായത്രി കുട്ടിയെ നന്നില്ലം സർക്കാർ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനാൽ അവിടെ നിന്നും തഞ്ചാവൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടി അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

    Also Read-സോഷ്യല്‍മീഡിയയിൽ ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ; കശ്മീര്‍ സ്വദേശി മുഹമ്മയിൽ പിടിയിൽ

    തൊട്ടടുത്ത ദിവസം തന്നെ ഗായത്രി പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് ഓട്ടോ ഡ്രൈവറായ രാംകിയെ അറസ്റ്റ് ചെയ്തത്. മകന്‍റെ ജാതകത്തിൽ ദോഷമുണ്ടെന്നും ഇത് തന്‍റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഒരു ജ്യോത്സൻ പറഞ്ഞിരുന്നു. ഈ ഭീതിയിലാണ് മകനെ ഇല്ലാതാക്കിയതെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.കോടതിയില്‍ ഹാജരാക്കിയ രാംകിയെ നിലവിൽ മന്നാർഗുഡി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആക്കിയിരിക്കുകയാണ്.



    പിതാവ് തന്നെ ഘാതകനായെത്തിയ മറ്റൊരു സംഭവത്തിൽ രണ്ടു വയസുകാരിക്കാണ് ജീവൻ നഷ്ടമായത്.  യുപി ഗോരഖ്പുരിലെ ബൈജിനാഥ്പുർ സ്വദേശി ശ്രേയ (2) ആണ് സംശയരോഗിയായ പിതാവിന്‍റെ കയ്യാൽ ക്രൂരമായി കൊല്ലപ്പെട്ടത്. സ്വന്തം കുഞ്ഞല്ലെന്ന സംശയത്തിലാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ രമേശ് എന്ന 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
    Published by:Asha Sulfiker
    First published: