കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നു വർഷത്തോളം പീഡിപ്പിച്ചു; യോഗാചാര്യന് എതിരെ കേസ്

ഇപ്പോൾ 19 വയസ്സുള്ള പെൺകുട്ടി മനോവിഷമം മൂലം മിണ്ടാതായതോടെ കൗൺസിലിംഗ് നടത്തിയിരുന്നു.  ഇതിനിടയിലാണ് പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്.

News18 Malayalam | news18-malayalam
Updated: November 22, 2020, 12:41 PM IST
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നു വർഷത്തോളം പീഡിപ്പിച്ചു; യോഗാചാര്യന് എതിരെ കേസ്
News18
  • Share this:
കണ്ണൂര്‍:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യോഗാചാര്യന് എതിരെ പോലീസ് കേസെടുത്തു. മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരെയാണ് പരാതി.  പരിയാരം സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയ യോഗാചാര്യൻ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി എന്നാണ് കേസ്.

Also Read-ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു; മതപരിവർത്തനം നടത്താൻ നിർബന്ധിക്കുന്നു; യുവാവിന്റെ പരാതിയിൽ കേസ്

2017, 2018, 2019 വര്‍ഷങ്ങളില്‍ പല ദിവസങ്ങളിലായി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എന്നാൽ പീഡന വിവരം അടുത്തിടെയാണ് പുറത്തുവന്നത്.  ഇപ്പോൾ 19 വയസ്സുള്ള പെൺകുട്ടി മനോവിഷമം മൂലം മിണ്ടാതായതോടെ കൗൺസിലിംഗ് നടത്തിയിരുന്നു.  ഇതിനിടയിലാണ് പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്.

Also Read-13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ; വിദേശത്ത് ജോലി ചെയ്യുന്നയാളെ നാട്ടിലെത്തിച്ചു

പഴയങ്ങാടിയിലും പരിയാരത്തും യോഗപരിശീലിപ്പിക്കുന്നതിനായി രാജേന്ദ്രപ്രസാദ് എത്തിയിരുന്നു. യോഗ പരിശീലനത്തിനിടെ കുട്ടികളുടെ മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ അവരുടെ വീടുകളിൽ അതിഥിയായി താമസിച്ചിരുന്നു. അതിനിടയിലാണ് പരിയാരത്തിനുള്ള കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പരിയാരം പോലിസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിനാണ് കേസന്വേഷണ ചുമതല. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.
Published by: Asha Sulfiker
First published: November 22, 2020, 12:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading