നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പൂർവ വിദ്യാർഥിനിയെ പീഡിപ്പിച്ചു: യോഗ അധ്യാപകൻ അറസ്റ്റിൽ

  പൂർവ വിദ്യാർഥിനിയെ പീഡിപ്പിച്ചു: യോഗ അധ്യാപകൻ അറസ്റ്റിൽ

  ക്ലാസിൽ കയറി ഇവരെ അധിക്ഷേപിക്കുകയും അനാവശ്യമായ തരത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ : പൂർവ വിദ്യാർഥിനിയെ പീഡിപ്പിച്ച യോഗാ അധ്യാപകൻ അറസ്റ്റിൽ. മുംബൈയിൽ 35 കാരിയുടെ പരാതി പ്രകരമാണ് യോഗാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതി 2016 മുതൽ ഇയാളുടെ അടുത്ത് നിന്ന് യോഗ അഭ്യസിച്ചു വരികയായിരുന്നു. കഠിനമായ നടുവേദനയ്ക്ക് പരിഹാരമായി ആയിരുന്നു യോഗ പഠിക്കാനെത്തിയത്.

   വേദനയിൽ കുറവ് വന്നതോടെ ഇവർ യോഗ സ്ഥിരമാക്കി. പക്ഷെ കഴിഞ്ഞ വർഷം വേദന വീണ്ടും കൂടിയതോടെ ഇവർ ഡോക്ടർമാരെ സമീപിച്ചു. ശസ്ത്രക്രിയ വേണമെന്ന നിർദേശമാണ് ലഭിച്ചത്. എന്നാൽ യോഗ കൊണ്ട എല്ലാ വേദനയും തീരുമെന്ന് ഉറപ്പ് നൽകിയ അധ്യാപകൻ തന്റെ വീട്ടിൽ ദിവസെന യോഗ പരിശീലനത്തിനായെത്താൻ യുവതിയെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

   Also Read-New Zealand Terror Attack:മുസ്ലീം പളളികളിലെ വെടിവെപ്പ്: മരണസംഖ്യ 50 ആയി

   യുവതി നൽകിയ പരാതി പ്രകാരം യോഗ അധ്യാപകൻ ക്രമെണ ഇവരുടെ കാര്യത്തിൽ അതീവ താത്പ്പര്യം പ്രകടിപ്പിക്കുകയും വീട്ടുകാര്യങ്ങളിലടക്കം ഇടപെടാൻ തുടങ്ങുകയും ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വന്ന് താമസിക്കാൻ യുവതിയെ നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇവർ ക്ലാസ് മതിയാക്കി മറ്റൊരിടത്ത് യോഗ പരിശീലനം ആരംഭിച്ചു. ഇവിടെ യുവതിയോട് സംസാരിക്കാനെന്ന പേരിലെത്തിയ മുൻ പരിശീലകൻ, ക്ലാസിൽ കയറി ഇവരെ അധിക്ഷേപിക്കുകയും അനാവശ്യമായ തരത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമത്തിന് കേസെടുത്ത പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

   First published:
   )}