• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹ വാഗ്ദാനം നൽകി പീഡനം; കോട്ടയത്ത് കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടര്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നൽകി പീഡനം; കോട്ടയത്ത് കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടര്‍ അറസ്റ്റില്‍

നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു

ടോണി ചെറിയാൻ

ടോണി ചെറിയാൻ

  • Last Updated :
  • Share this:
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടറായ യുവാവ് അറസ്റ്റില്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടൽ അടക്കം നിരവധി സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തത്.  ചങ്ങനാശ്ശേരിയിൽ കെട്ടിടത്തിൽ നിർമ്മാണ കമ്പനിയുടെ ഡയറക്ടറായി പ്രവർത്തിക്കുന്ന ചെത്തിപ്പുഴ  മുക്കാടൻ വീട്ടിൽ ചെറിയാൻ മാത്യു മകൻ ടോണി ചെറിയാൻ (35) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  പ്രതിയായ ടോണി ചെറിയാന്റെ  അഭിഭാഷകന്റെ ഗുമസ്തയാണ് പീഡനത്തിനിരയായ വീട്ടമ്മ. ഇവരുമായി സൗഹൃദം നടിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.   അതിജീവിതയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ബന്ധുവായ കൗൺസിലർ വഴി  കൗൺസിലിംഗ് നൽകാം എന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. ഇതിനായി കോട്ടയത്തെ വൻകിട ഹോട്ടലിലേക്ക് ഇരയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പാനീയം നൽകി മയക്കി കിടത്തിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കോട്ടയം ഈസ്റ്റ് പോലീസിന് നൽകിയ പരാതിയിൽ അതിജീവിത പറയുന്നു.

പലതവണ പിന്നീട് ലൈംഗിക പീഡനത്തിന് ഇരയായതായി  അതിജീവത നൽകിയ മൊഴിയിൽ പറയുന്നുണ്ട്. കോട്ടയത്തെ മറ്റു രണ്ട് ഹോട്ടലുകളിൽ വച്ച് ആയിരുന്നു പിന്നീട് പീഡനം നടന്നത്. തുടർന്ന് കൊച്ചിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ചു കാറിൽ ലൈംഗികമായി ഉപയോഗിച്ചതായും അതിജീവത നൽകിയ പരാതിയിൽ പറയുന്നു.

 Also Read- സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി

നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയ്യാറായില്ല എന്നാണ് വിവരം. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഇതിനുശേഷം കോടതിയെയും സമീപിച്ചതോടെയാണ് പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കോട്ടയം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  പ്രതി വിവാഹ വാഗ്ദാനം നൽകിയിരുന്നതായും അതിജീവിത  നൽകിയ മൊഴിയിൽ പറയുന്നു. നഗ്നചിത്രങ്ങൾ അടങ്ങിയ ഫോൺ കൈമാറിയെങ്കിലും ഇതിൽ മറ്റു പെൺകുട്ടികളുമായുള്ള ചിത്രങ്ങളാണ് കണ്ടെത്തിയതെന്ന് പോലീസിന് നൽകിയ മൊഴിയിൽ അതിജീവത പറയുന്നു. അതിനുശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിൻവാങ്ങിയതായും മൊഴിയിൽ വ്യക്തമാക്കുന്നു. ഇതോടെയാണ് പോലീസിനെയും കോടതിയെയും സമീപിക്കാൻ അതിജീവത തയ്യാറായത്.  ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു. ശ്രീജിത്ത്, എസ്.ഐ ജിജി ലൂക്കോസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, വിപിൻ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
Published by:Arun krishna
First published: