കോഴിക്കോട്: ബൈക്ക് യാത്രക്കാരായ യുവദമ്പതികൾക്ക് നേരെ അക്രമണം. ഇരിങ്ങോടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടത്. കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ബൈക്കില്‍ പോകുമ്പോള്‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു.
Also read-കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ
രണ്ടു ബൈക്കുകളിലെത്തിയാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തന്നെ അക്രമികൾ മർദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. സിനിമ കണ്ടശേഷം നഗരത്തിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം ഉണ്ടായതിന് പിന്നാലെ പൊലീസിൽ പരാതി നൽകി. ദമ്പതികളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.