• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭാര്യയെ ഭീഷണിപ്പെടുത്തി സ്ത്രീധനം ആവശ്യപ്പെട്ടു; യുവ എന്‍ജിനീയര്‍ പിടിയില്‍

Arrest | നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭാര്യയെ ഭീഷണിപ്പെടുത്തി സ്ത്രീധനം ആവശ്യപ്പെട്ടു; യുവ എന്‍ജിനീയര്‍ പിടിയില്‍

51 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവിന്റെയും സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിയുടെയും വിവാഹം നടന്നത് 

  • Share this:
കോയമ്പത്തൂര്‍: ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി സ്ത്രീധനം (Dowry) ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത  യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

2020 ഒക്ടോബറിലാണ്  ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം  മുഖക്കുരു ഉണ്ടെന്നും അതുകൊണ്ട് ഒരുമിച്ച് ജീവിക്കാനാകില്ലെന്നുമായിരുന്നു യുവാവ് ഭാര്യയോട് പറഞ്ഞത്.സംഭവം ഭര്‍ത്താവിന്റെ അമ്മോട് പറഞ്ഞപ്പോള്‍ ഇവർ സ്ത്രീധനമായി പുതിയ വീട് വേണമെന്ന് ആവശ്യം ഉന്നച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.  കഴിഞ്ഞ ശനിയാഴ്ച കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

51 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവിന്റെയും സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിയുടെയും വിവാഹം നടന്നത്.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ സഹോദരങ്ങള്‍ക്കെതിരേയും മാതാപിതാക്കള്‍ക്കെതിരേയും  പോലീസ് കേസെടുത്തിട്ടുണ്ട്.

Suspension | ലൈംഗിക പീഡനാരോപണം; സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയില്‍(School of Drama) വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന(sexual harassment) പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ്(Suspended) ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ എസ് സുനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കാമ്പസില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

സുനില്‍കുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാല്‍സംഗ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സുനില്‍ കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നത്.

Also Read-POCSO | തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനികളെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാക്കള്‍ അറസ്റ്റിൽ

താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ പരാതിക്കാരിയായ കുട്ടിയെ അപമര്യാദയായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കി. വിദ്യാര്‍ഥിനിയ്ക്ക് ധാര്‍മിക പിന്തുണയുമായെത്തിയ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
Published by:Jayashankar Av
First published: