• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇടുക്കിയിൽ യുവതിയുടെ മൃതദേഹം അയൽവക്കത്തെ കുളത്തിൽ


Updated: January 2, 2019, 9:43 PM IST
ഇടുക്കിയിൽ യുവതിയുടെ മൃതദേഹം അയൽവക്കത്തെ കുളത്തിൽ

Updated: January 2, 2019, 9:43 PM IST
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കവുന്തി തുണ്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. 22 കാരിയായ ഉണ്ണിമായയുടെ ജഡം അയൽക്കാരന്റെ പടുതക്കുളത്തിലാണ് കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തില്‍ ഉണ്ണിമായയുടെ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം കണ്ടെത്തിയ പടുതാക്കുളത്തിലെ വെള്ളം വറ്റിച്ച് പോലീസ് പരിശോധന നടത്തി. നെടുങ്കണ്ടം സി.ഐ റെജി എം കുന്നിപ്പറമ്പില്‍, എസ്.ഐ എന്‍ സുമതി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് പരിശോധന നടത്തിയത്.

സംശയരോഗം:ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിങ്കളാഴ്ച രാത്രി 10 ഓടെ ഉണ്ണിമായയെ വീട്ടില്‍ നിന്നും കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി 11.45 ഓടെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് യുവതിയെ പുറത്തെടുത്തത്. യുവതിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
First published: January 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...