• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | യുവതിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി റെയില്‍വേ പാളത്തില്‍ തള്ളി; പ്രതി പിടിയില്‍

Murder | യുവതിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി റെയില്‍വേ പാളത്തില്‍ തള്ളി; പ്രതി പിടിയില്‍

മാഹിമില്‍ റെയില്‍വേ പാളത്തിനരികില്‍നിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

 • Share this:
  മുംബൈ: യുവതിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി റെയില്‍വേ പാളത്തില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

  മാഹിമില്‍ റെയില്‍വേ പാളത്തിനരികില്‍നിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാളം പരിശോധിക്കുന്ന റെയില്‍വേജീവനക്കാരാണ് ചാക്കുകെട്ട് കണ്ട് റെയില്‍വേ പോലീസിനെ വിവരമറിയിച്ചത്.

  മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റിരുന്നു. സരികയില്‍നിന്ന് 3000 രൂപ വികാസ് കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയത്. കാണാതായവരെക്കുറിച്ചുള്ള പരാതിയില്‍നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സരികയെ രണ്ടു ദിവസമായികാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. നിരീക്ഷണക്യാമറയില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

   Also Read- കൂടെ താമസിച്ച യുവതിയെ കാണാനില്ല, പരാതി അന്വേഷിച്ചില്ല; പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

  ശൗചാലയത്തില്‍ വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോറിക്ഷയില്‍ ഗോരേഗാവ് സ്റ്റേഷനില്‍ കൊണ്ടുവന്നു. അവിടെനിന്ന് മൃതദേഹം ലോക്കല്‍ ട്രെയിനില്‍ കയറ്റി മാഹിമില്‍ തള്ളുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സന്തോഷ്നഗറില്‍ വീട്ടുജോലിക്കാരാണ് ഇരുവരും.കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവാസിയുടെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ


  അഗളി സ്വദേശിയായ പ്രവാസി (NRI) അബ്ദുൽ ജലീലിന്റെ കൊലപാതകത്തിൽ (murder) മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി വിജീഷ്, ആക്കപ്പറമ്പ് സ്വദേശി മധുസൂദനൻ, ഉണ്യാൽ സ്വദേശി നജ്മുദീൻ എന്നിവരാണ് പിടിയിലായത്. പ്രതികൾക്ക് വേണ്ട സഹായം നൽകിയവരാണ് ഇവർ.

  ജലീലിനെ നെടുമ്പാശ്ശേരിയിൽ നിന്നും പെരിന്തൽമണ്ണ വരെ എത്തിച്ച ആളാണ് വിജീഷ്. മധുസൂദനൻ മർദനസമയത്ത് യഹിയയുടെ കൂടെ ഉണ്ടായിരുന്നു. ജലീലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാറിൽ കയറ്റാൻ സഹായിച്ചത് മധുസൂദനനാണ്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട യഹിയക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിക്കൊടുത്തത് നജ്മുദീൻ ആണ്. യഹിയയെ പാണ്ടിക്കാട് ഒളിത്താവളത്തിൽ എത്തിച്ചതും മൊബൈലും സിമ്മും ലഭ്യമാക്കാൻ സഹായിച്ചതും ഇയാളാണ്. ഇവരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ പിടിയിലായ പ്രതികളുടെ എണ്ണം 12 ആയി.

  Also Read- കണ്ണൂർ തലശ്ശേരി പാർക്കിലെ ഒളിക്യാമറയിൽ സംഘങ്ങൾ നിരവധി പേരെ കുടുക്കി; ദൃശ്യങ്ങൾ വൈറൽ

  ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് കേസിലെ മുഖ്യ പ്രതി. ജിദ്ദയിൽ നിന്നും ജലീലിൻ്റെ കൈവശം ഒരു കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ഇത് കണ്ടെത്താൻ വേണ്ടിയായിരുന്നു മർദനം. സ്വർണം എവിടെ എന്ന് പറയും വരെ ജലീലിനെ മർദിക്കാൻ യഹിയ നിർദേശം നൽകി എന്ന് പോലീസ് പറഞ്ഞു. മർദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് യഹിയ ഒളിവിൽ പോകുകയായിരുന്നു.

  കേസിലെ നാല് പ്രതികൾ വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവർക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ജലീലിൻ്റെ മൊബൈൽ ഫോണും ലഗ്ഗേജും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

  ജിദ്ദയിൽ നിന്നും കൊടുത്തയച്ച സ്വർണം ജലീൽ മറ്റാർക്കോ നൽകി എന്നാണ് യഹിയയുടെ സംഘത്തിൻ്റെ മൊഴി. യഹിയ മുൻപ് ഒരു അടിപിടിക്കേസിൽ മാത്രമാണ് പ്രതിയായിട്ടുള്ളത്. ഹവാല സംഘങ്ങളുമായി യഹിയക്ക് ബന്ധം ഉണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നാല് ദിവസം നീണ്ട മർദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച ശേഷം യഹിയ ഒളിവിൽ പോകുക ആയിരുന്നു
  Published by:Arun krishna
  First published: