• HOME
  • »
  • NEWS
  • »
  • crime
  • »
  • Death | ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; ശരീരത്തിൽ മുറിവേറ്റ പാടുകൾ

Death | ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; ശരീരത്തിൽ മുറിവേറ്റ പാടുകൾ

അബ്കാരി, മോഷണം, പിടിച്ചുപറി, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ പതിനാറോളം കേസുകളിൽ പ്രതിയാണ് വർഗ്ഗീസ് ഫിലിപ്

Varghese-Philip

Varghese-Philip

  • Share this:
    പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പന്തളത്ത് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുഴ സ്വദേശി വര്‍ഗീസ് ഫിലിപ്പാണ്(40) മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെ കുന്നിക്കുഴി ജങ്ഷന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മദ്യപിച്ച് അബോധാവസ്ഥയില്‍ തോട്ടിലേക്ക് വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

    അബ്കാരി, മോഷണം, പിടിച്ചുപറി, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ പതിനാറോളം കേസുകളിൽ പ്രതിയാണ് വർഗ്ഗീസ് ഫിലിപ് എന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

    തലശേരിയില്‍ അമ്മയും ആറുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

    കണ്ണൂർ ചൊക്ലിയിൽ അമ്മയുടേയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി.തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന(25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    ശനിയാഴ്ച രാവിലെ വാതില്‍ തുറന്നിട്ടത് കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇവരെ കിണറ്റില്‍ കണ്ടെത്തിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്പതികളുടെ മകളാണ്.രണ്ട് വർഷം മുമ്പാണ് നിവേദും ജോൽസനയും വിവാഹിതരായത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

    ചൊക്ലി സി.ഐ ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹങ്ങൾ തലശ്ശേരി ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    പൂർണ ഗർഭിണി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും നഷ്ടമായി



    ഹരിയാന: പൂർണ ഗർഭിണിയായ സ്ത്രീയെ വീട്ടിൽ കൊല്ലപ്പെട്ട (Murder)നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും പണവും സ്വർണവും നഷ്ടമായിട്ടുണ്ട്. ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

    സന്തോഷി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഭർത്താവ് സന്തോഷ് കുമാറിനും ഭർതൃമാതാവിനുമൊപ്പം ഡിഎൽഎഫ് കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. കർച്ചയ്ക്കിടയിലെ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ബാത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ അലമാര തകർത്ത നിലയിലാണ്.

    Also Read- പത്തു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി തഹസില്‍ദാർക്ക് 17 വര്‍ഷം തടവുശിക്ഷ

    സന്തോഷിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിൽ നിർമാണ പ്രവർത്തികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തുന്നവർ വെള്ളത്തിനായി സന്തോഷിയുടെ വീട്ടിലാണ് വന്നിരുന്നത്. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഭർത്താവിന്റെ ആരോപണം.

    സംഭവത്തെ കുറിച്ച് യുവതിയുടെ ഭർത്താവ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച്ച വൈകിട്ട് വെള്ളം കുടിക്കാനെന്ന വ്യാജേന ചിലർ വീട്ടിലെത്തിയിരുന്നു. ഇവർ എഴുപത് വയസ്സുള്ള തന്റെ അമ്മയെ തള്ളി മാറ്റി ഗർഭിണിയായ ഭാര്യയെ വലിച്ചിഴച്ച് മുറിയിൽ കയറ്റി വാതിൽ അടച്ചു. ഇവിടെ വെച്ച് ഭാര്യയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി കടന്നു കളയുകയായിരുന്നു.
    Published by:Anuraj GR
    First published: