തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ മർദിച്ച യുവാവും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് മർദനമേറ്റത്. സംഭവത്തിൽ റോണി(20) എന്നയാളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രാവിലെ സുഹൃത്തുക്കൾക്കൊപ്പമെത്തിയ റോണി പെണ്‍കുട്ടിയെ പരസ്യമായി മർദിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ തടഞ്ഞുനിർത്തിയായിരുന്നു മർദനം. കഴിഞ്ഞദിവസവും ഇതേ ബസ് സ്റ്റാൻഡില്‍ വെച്ച് മറ്റൊരു പെണ്‍കുട്ടിയ്ക്കും മർദനമേറ്റിരുന്നു.
Also Read-ജാതി മാറിയുള്ള വിവാഹബന്ധം കുടുംബം എതിർത്തു; യുവതിയെ കാമുകൻ കുത്തിക്കൊന്നു
നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. പെൺകുട്ടി നിലവിളിച്ചപ്പോൾ ആൺകുട്ടി കാറുമെടുത്ത് വേഗത്തിൽ പാഞ്ഞു. ഇതിനിടെയാണ് ഒരു കാൽനടക്കാരനെ ഇടിച്ചു തെറിപ്പിച്ചത്. രണ്ടു വാഹനങ്ങളിലും കാറിടിച്ചു. നാട്ടുകാർ വാഹനം തടഞ്ഞപ്പോൾ നെയ്യാറ്റിൻകര പൊലിസെത്തി വിദ്യാർത്ഥിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.