നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഫേസ്ബുക്ക് പോസ്റ്റിലെ കഷ്ടപ്പാട് കണ്ട് പത്താംക്ലാസുകാരി വീട്ടിൽ നിന്ന് എടുത്ത് നൽകിയത് 75 പവൻ സ്വർണം; അമ്മയും മകനും അറസ്റ്റിൽ

    ഫേസ്ബുക്ക് പോസ്റ്റിലെ കഷ്ടപ്പാട് കണ്ട് പത്താംക്ലാസുകാരി വീട്ടിൽ നിന്ന് എടുത്ത് നൽകിയത് 75 പവൻ സ്വർണം; അമ്മയും മകനും അറസ്റ്റിൽ

    ഏഴുമാസം മുൻപാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

    ഷിബിൻ, ഷാജില

    ഷിബിൻ, ഷാജില

    • Share this:
      തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ കബളിപ്പിച്ച് 75 പവൻ കവർന്ന സംഭവത്തിൽ മകനും മാതാവും അറസ്റ്റിൽ. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), മാതാവ് ഷാജില (52) എന്നിവരാണ് പിടിയിലായത്. ഷെബിൻ രണ്ടു വർഷം മുൻപ് പരിചയപ്പെട്ട ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിയെ ആണ് തട്ടിപ്പിനിരയാക്കിയത്.

      ഏഴുമാസം മുൻപാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മനസിലാക്കിയശേഷം ഇയാള്‍ തന്റെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി വിവരങ്ങള്‍ ചോദിച്ചു. കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ വശത്താക്കിയ ഷിബിന്‍ സ്വര്‍ണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി ഷിബിന് കൈമാറി. അടുത്തിടെ വീട്ടുകാര്‍ അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

      ഉടൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്വർണം വിറ്റ് കിട്ടിയ 9.8 ലക്ഷം രൂപ ഷെബിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. ബാക്കി സ്വർണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറ‍ിയിച്ചു. മാതാവിന്റെറ സഹായത്തോടെയാണ് ഷെബിൻ സ്വർണം ആറ്റിങ്ങൽ ബി ടി എസ് റോഡിലെ ജ്വല്ലറിയിൽ വിറ്റത്.
      തനിക്ക് 27 പവന്‍ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്നും അത് വിറ്റുകിട്ടിയ പണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് ഷിബിന്‍ പൊലീസിനോട് പറഞ്ഞത്. ആഭരണങ്ങള്‍ വില്‍ക്കാന്‍ ഷിബിനെ സഹായിച്ചത് ഷാജിലയാണ്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

      യുവതിയുടെ അര്‍ധനഗ്ന ശരീരം ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് എറിഞ്ഞു; പുറകെ വന്ന വാഹനങ്ങള്‍ കയറിയിറങ്ങി

      കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അര്‍ധ നഗ്നമായ മൃതദേഹത്തില്‍ കൂടി പുറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങി. തലയും മുഖവും ചതരഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അവിനാശി റോഡില്‍ ചെന്നിയ പാളയത്തിന് സമീപമാണ് സംഭവം.

      യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാർ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പീലമേട് പൊലീസ് അറിയിച്ചു.

      ഒരു എസ് യു വി വാഹനത്തിൽ നിന്ന് കുറച്ചാളുകൾ ഒരു സ്ത്രീയുടെ ശരീരം പുറത്തേക്ക് എറിയുന്നത് വീഡിയോയിൽ കാണാം. തൊട്ടുപിന്നാലെ വന്ന രണ്ട് വാഹനങ്ങൾ സ്ത്രീയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. റോഡ് കുറുകെ കടക്കുന്നതിനിടെ സ്ത്രീയെ വാഹനമിടിച്ചുവെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരം അർധ നഗ്നാവസ്ഥയിലായിരുന്നുവെന്നും കൊലപാതകമാണെന്നും പൊലീസിന് മനസ്സിലായത്.
      Published by:Rajesh V
      First published:
      )}