• HOME
  • »
  • NEWS
  • »
  • crime
  • »
  • ക്ഷേത്ര നടയിലെത്തി പ്രാർഥിച്ചു; പിന്നാലെ കണിക്ക വഞ്ചികൾ അടിച്ചു മാറ്റി യുവാവും യുവതിയും

ക്ഷേത്ര നടയിലെത്തി പ്രാർഥിച്ചു; പിന്നാലെ കണിക്ക വഞ്ചികൾ അടിച്ചു മാറ്റി യുവാവും യുവതിയും

നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയിൽ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കിൽ കടക്കുകയായിരുന്നു.

  • Share this:

    ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷണം പോയത്. ബൈക്കിലെത്തിയ യുവാവും യുവതിയും ചേർന്നാണ് മോഷ്ണം നടത്തിയത്. വ്യാഴാഴ്ച് രാവിലെ ഏഴ് മണിക്കാണ് സംഭവം.

    യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാർഥിച്ചു. ഇതിന് പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയിൽ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കിൽ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.

    Also read-വായ്പ എടുക്കാത്ത വീട്ടമ്മ 18000 രൂപ തിരിച്ചടക്കണമെന്ന് ഭീഷണി; ഇല്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ചൈനീസ് ലോൺ ആപ്പ്

    ശാന്തിക്കാരൻ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോൾ ശ്രീകോവിലിനു മുന്നിൽ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരൻ എത്തിയപ്പോഴാണു കാണിക്ക വ‍‍ഞ്ചികൾ നഷ്ടമായ വിവരം മനസിലായത്. ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.

    Published by:Sarika KP
    First published: