• HOME
  • »
  • NEWS
  • »
  • crime
  • »
  • ചാലക്കുടിയിലെ ലോഡ്ജിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

ചാലക്കുടിയിലെ ലോഡ്ജിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

ജേഷ്ഠാനുജന്മാരുടെ മക്കളാണ് ഇരുവരും. മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തൃശ്ശൂർ : ചാലക്കുടിയിൽ സ്വകാര്യ ലോഡ്ജിൽ ബന്ധുക്കളായ യുവതിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത് (36), ഈറോഡ് സ്വദേശി അനിത (33) എന്നിവരാണ് മരിച്ചത്. അനിതയുടെ രണ്ട് കുട്ടികൾ ഒപ്പമുണ്ടായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് മ്യതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളെ അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Also Read- പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ചേർന്ന് ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീഡിയോ പ്രചരിപ്പിച്ചു

ഒരാഴ്ച മുമ്പാണ് സജിത്തും അനിതയും ചാലക്കുടിയിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. അനിതയുടെ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള മക്കളായ ആതിരയും ആര്‍ബിഷുമാണ് മരണ വിവരം ലോഡ്ജ് ഉടമയെ അറിയിക്കുന്നത്. അനിതയെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈറോഡിലേക്ക് വിവാഹം കഴിച്ചയച്ചതായിരുന്നു.

Also Read- 50കാരിയുടെ കാമുകൻമാർ തമ്മില്‍ ഏറ്റുമുട്ടി; കമ്പികൊണ്ടുള്ള അടിയേറ്റ് 38കാരൻ ഗുരുതരാവസ്ഥയിൽ

സജിത്തിനെ കാണാതായതായി കാണിച്ച് രണ്ട് വര്‍ഷം മുന്‍പ് പിതാവ് ഒല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയും നിലവിലുണ്ട്.
ജേഷ്ഠാനുജന്മാരുടെ മക്കളാണ് ഇരുവരും. മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരുടേയും ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Also Read- കണ്ണൂരിൽ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

മറ്റൊരു സംഭവം-

ക്ഷേത്ര ദർശനത്തിന് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി 


ചാരുംമൂട് പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെ (33)യാണ് കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read- യുവതിയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം; ഭാര്യ ഗർഭിണിയായതു കൊണ്ടാണെന്ന് വിശദീകരണം

വിജയലക്ഷ്മിയെ കാണാഞ്ഞ് രാവിലെ ബന്ധുക്കള്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും കാണാനായില്ല. തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ പ്രവൃത്തികളിൽ യുവതി വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വാർത്ത വിശദമായി വായിക്കാം
Published by:Rajesh V
First published: