• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യം പകർത്തി; യുവാവ് അറസ്റ്റിൽ

Arrest | സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യം പകർത്തി; യുവാവ് അറസ്റ്റിൽ

പ്രതി മൊബൈലിൽ ദൃശ്യം പകർത്തുന്നത് കണ്ട നഴ്സുമാര്‍ ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു

Mariyappan

Mariyappan

  • Share this:
    പത്തനംതിട്ട: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇയാള്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

    പ്രതി മൊബൈലിൽ ദൃശ്യം പകർത്തുന്നത് കണ്ട നഴ്സുമാര്‍ ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നൽകി. പന്തളം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

    ഭാര്യാമാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

    ഭാര്യ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര, വെളിയം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പന്തളം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. ഭാര്യാവീട്ടിൽ വെച്ചാണ് സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഇയാൾ ഭാര്യാമാതാവിനെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് അവർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

    അമ്മയെ ആക്രമിച്ചിട്ട് ഓടിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി മകള്‍

    കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ അഞ്ജനയാണ് അമ്മയെ ആക്രമിച്ചിട്ട് ഓടിയ യുവാവിനെ പിന്നാലെ ഓടിച്ചിട്ട് പിടികൂടിയത്. കച്ചവടക്കാരനെന്ന വ്യാജേനയാണ് നിനേഷ് (24) വീട്ടിലെത്തിയത്. വീട്ടുടമ രാധാകൃഷ്ണന്‍ ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. ഭാര്യ ശ്യാമള സാധനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴേക്കും നിനേഷ് പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്യാമള നിലത്തേക്ക് വീണു.

    ഈ സമയം അകത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും നിനേഷ് ഓടിയിരുന്നു. അമ്മയെ എഴുന്നേല്‍പ്പിച്ച ശേഷം അഞ്ജന അയാളുടെ പിന്നാലെ ഓടി. അപ്പോഴേക്കും അതുവഴി സ്‌കൂട്ടറില്‍ വന്ന സ്ത്രീയുടെ പുറകിലിരുന്ന് ആളെ പിന്തുടര്‍ന്നു.

    Also Read-Hashish Oil | ജയിലിലുള്ള മകന് അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്ന് എത്തിച്ച അമ്മ അറസ്റ്റിൽ

    പുറമറ്റത്തെ കവലയില്‍ ഇയാളെ കണ്ടതോടെ ആളുകളെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിയെ പിടികൂടിയ അഞ്ജന അയാള്‍ക്ക് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് സമീപത്തെ വീട്ടിലും സമാനമായ രീതിയില്‍ ഇയാള്‍ ആക്രമിച്ചുവെന്ന് അറിഞ്ഞത്.

    Also Read-Arrest | സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; CPM പ്രാദേശിക നേതാവ് അറസ്റ്റില്‍

    നിനേഷിനെ പിടികൂടിയപ്പോഴേക്കും ആ വീട്ടിലെ പെണ്‍കുട്ടിയും അവിടെ എത്തിയിരുന്നു. ഈ കുട്ടിയും നിനേഷിനെ അടിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചങ്ങനാശേരി അസംഷന്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അജ്ഞന.
    Published by:Anuraj GR
    First published: