• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ഏഴാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

Arrest | ഏഴാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

ഏതാനും ദിവസങ്ങൾക് മുൻപ് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചെന്ന് സ്കാൻ ചെയ്യ്തപ്പോൾ വിദ്യാർഥിനി അഞ്ചുമാസം ഗർഭിണി ആണെന്ന് വ്യക്തമായി.

Krishnakumar

Krishnakumar

 • Share this:
  #സജ്ജയകുമാർ

  കന്യാകുമാരി: ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് (Rape) ഗർഭിണിയാക്കിയ (Pregnant) സംഭവത്തിൽ യുവാവിനെ പൊലീസ് (police) അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിയിലാണ് സംഭവം. മണവാളക്കുറിച്ചി സ്വദേശി കൃഷ്ണ കുമാർ (28) ആണ് അറസ്റ്റിലായത്. എസ്.ഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

  സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മണവാളക്കുറിച്ചി കടൽക്കര ഗ്രാമ സ്വദേശിനിയായ 13 വയസായ വിദ്യാർത്ഥിനി തന്റെ അമ്മുമ്മയുടെ വീട്ടിൽ താമസിച്ഛ് അടുത്തുള്ള സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക് മുൻപ് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചെന്ന് സ്കാൻ ചെയ്യ്തപ്പോൾ വിദ്യാർഥിനി അഞ്ചുമാസം ഗർഭിണി ആണെന്ന് വ്യക്തമായി. ഉടൻ തന്നെ വീട്ടുകാർ കുളച്ചൽ മഹിളാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ലൈംഗിക പീഡന വിവരം പുറത്തുവന്നത്.

  മത്സ്യബന്ധന തൊഴിലാളിയായ കൃഷ്ണ കുമാർ ഭീഷണി പെടുത്തി കുട്ടിയെ ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മണ്ടയ്ക്കാട്ട് വെച്ചാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  റേഷനരി കടത്തുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; മൂന്നുപേർ അറസ്റ്റിൽ

  കന്യാകുമാരി: കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ റേഷനരി കടത്തുന്നതിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. കളിയിക്കാവിള പറയാടിവിള സ്വദേശി ഷിജിയെ (38) കൊലപ്പെടുത്തിയ സംഭവത്തിലാണ് മരുതൻകോട് സ്വദേശി ക്ലൈൻ (26), കുളപ്പുറം സ്വദേശി ജസ്റ്റിൻ ജോസഫ് രാജ് (38), മരയാപുരം സ്വദേശി മഹേന്ദ്രകുമാർ (48) എന്നിവർ പിടിയിലായത്. വെട്ടേറ്റ എസ്. ടി. മങ്കാട് സ്വദേശി അജിനാണ് (26) ആശുപത്രിയിൽ ചികിത്സയിലുള്ളത്.

  Also Read- കാമുകനൊപ്പം പോകാന്‍ മക്കളെ കൊല്ലാൻ ശ്രമിച്ചു: ഒന്നര വയസുള്ള കുഞ്ഞ് മരിച്ച കേസിൽ യുവതി അറസ്റ്റില്‍

  സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മാർച്ച്‌ 26ന് രാത്രി 10ന് അജിനും ഷിജിയും കാറിൽ ഒരു ടൺ റേഷനരി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുമ്പോൾ കളിയിക്കാവിളയ്‌ക്ക് സമീപത്തുവച്ച് ഏഴംഗസംഘം കാർ തടഞ്ഞുനിറുത്തി രണ്ടുപേരെയും കത്തി കൊണ്ട് കുത്തുകയും അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. അജിന് തോളിലും തലയിലുമാണ് വെട്ടേറ്റത്. ഷിജിക്ക് വയറിലും കഴുത്തിലും കുത്തേറ്റു. നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു.

  അബോധാവസ്ഥയിൽ കിടന്ന രണ്ടുപേരയും നാട്ടുകാർ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നിന് രാത്രിയാണ് ഷിജി മരിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിലരസിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി തക്കല ഡിവൈ.എസ്.പി ഗണേശന്റെ ഓഫീസിലെത്തി പ്രതികൾ കീഴടങ്ങിയത്. റേഷനരി കേരളത്തിലേക്ക് കൊണ്ടുവരുന്നതിലുണ്ടായ തർക്കം കാരണമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കളിയിക്കാവിള പൊലീസ് ചോദ്യം ചെയ്‌തപ്പോൾ പ്രതികൾ സമ്മതിച്ചു. പ്രതികളെ റിമാൻഡ് ചെയ്‌തു.
  Published by:Anuraj GR
  First published: