• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | 50 കിലോ ഏലക്കയും 50000 രൂപയും മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

Arrest | 50 കിലോ ഏലക്കയും 50000 രൂപയും മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്‌നാട്ടിലെത്തിച്ച്‌ കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ കടയിൽ എത്തിയത്

  • Share this:
    ഇടുക്കി: വ്യാപാര സ്ഥാപനത്തില്‍ നിന്ന് 50 കിലോ ഏലയ്ക്കായും (Cardamom) 50000 രൂപയും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഇടുക്കി പൂപ്പാറയിലാണ് സംഭവം. തമിഴ്‌നാട് തേവാരം സ്വദേശിയായ ഈശ്വരനാണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച്‌ 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നത്. ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്‌നാട്ടിലെത്തിച്ച്‌ കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍, പൂപ്പാറയില്‍ എത്തിയത്. സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച ശേഷം, ഉടമ കടയിൽനിന്ന് പുറത്തുപോയ തക്കംനോക്കി മോഷണം നടത്തുകയായിരുന്നു.

    ചാക്കില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്കാ ഓട്ടോറിക്ഷയില്‍ കയറ്റി, പൂപ്പാറയിലെ മറ്റൊരു സ്ഥാപനത്തിലെത്തിച്ച്‌ വില്‍പന നടത്തി. പിന്നീട് തമിഴ്‌നാട്ടില്‍ നിന്ന് സുഹൃത്തിനെ വിളിച്ച്‌ വരുത്തി, പണവുമായി തമിഴ്‌നാട്ടിലേയ്ക്ക് ഇയാൾ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു.

    മോഷണ വിവരം മനസിലായതോടെ വ്യാപാരി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ, മൊബൈല്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍, തിരുപ്പൂരില്‍ നിന്നുമാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്.

    Kaapa Act | രണ്ട് വർഷത്തിനിടെ ഏഴ് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ആറുമാസം കരുതൽ തടങ്കലിലാക്കി

    സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി , കൊലപാതക ശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെയാണ് (27) അറസ്റ്റ് ചെയ്ത് ആറു മാസത്തെ കരുതൽ തടങ്കലിലാക്കിയത്. കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതൽ തടങ്കലിലാക്കിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്.

    2019 മുതൽ ബാദുഷ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്. 2022 ജനുവരിയിൽ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പിൽ വച്ച് ഒരു യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജ്യാമ്യത്തിൽ ഇറങ്ങിയ ശേഷം വിജയ ബാറിന്റെ മുൻവശം വച്ച് ഫെബ്രുവരി മാസം ഡി ബി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഡി ബി കോളേജിൽ കെ എസ് യു വും എസ് എഫ് ഐ യും ആയി രാഷ്ട്രീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം മെയ് ഒന്നാം തീയതി മൈനാഗപ്പള്ളി ജംഗ്ഷനിൽ വച്ച് ഒരു യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡിൽ പാർപ്പിച്ച് വരുകയായിരുന്നു.

    Also Read- സിനിമാ സ്റ്റൈലിൽ പോലീസിനെ പറ്റിച്ച് പോക്സോ കേസ് പ്രതി; പ്രതിയെ തന്ത്രപൂർവം കുടുക്കി മുണ്ടക്കയം പോലീസ്

    സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജ്യാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതി സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷയെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവായത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ കൊല്ലം റൂറൽ പോലീസ് സ്വീകരിച്ച് വരുകയാണ്.
    Published by:Anuraj GR
    First published: