കൊല്ലം: പെൺകുട്ടിയെ തട്ടികൊണ്ടുപോയ പ്രതിയെ കൊല്ലം എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ കരീപ്ര വാക്കനാട് ചരുവിള പുത്തൻ വീട്ടിൽ ആനന്ദൻ എന്നയാളുടെ മകൻ ഗിരീഷ് ആനന്ദ് (28) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസം നാലാം തീയതിയാണ് ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റി തട്ടികൊണ്ടുപോയത്. തുടർന്ന് ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പെൺകുട്ടിയെ പാർപ്പിച്ച് വരുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഴുകോൺ പോലീസ് ഇൻസ്പെക്ടർ ടി.എസ് ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ അനീസ്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ അജയകുമാർ, സി.പി.ഒ വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയെ എപ്രിൽ 30ന് അറസ്റ്റ് ചെയ്തിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ചയാൾ കാമുകിയോടൊപ്പം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ
പത്തനംതിട്ട: പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കാമുകിയുടെ ഹോസ്റ്റലിൽ ഒളിവിൽ കഴിയുകയും പിന്നീട് ബൈക്കിൽ രക്ഷപെടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ അനുലാൽ(25) എന്നയാളാണ് പിടിയിലായത്. എറണാകുളത്തുള്ള കാമുകിയ്ക്കൊപ്പം ബൈക്കിൽ തമിഴ്നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അനുലാൽ പിടിയിലായത്. അടൂർ സ്വദേശിനിയായ പെൺകുട്ടിയെ ഫെബ്രുവരിയിലാണ് ഇയാൾ പീഡിപ്പിച്ചത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ടാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. ആലപ്പുഴ ബീച്ചിന് സമീപത്തെ ലോഡ്ജിൽവെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. അടൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുന്നിൽവെച്ച് ബൈക്കിൽ കയറ്റിയാണ് അനുലാൽ പെൺകുട്ടിയെ ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വീട്ടിൽ പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പെൺകുട്ടിയും കുടുംബവും അടൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അനുലാൽ ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന് മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനുലാൽ എറണാകുളത്ത് ഉണ്ടെന്ന് മനസിലാക്കിയത്. അനുലാലിന്റെ നമ്പരിൽനിന്ന് സ്ഥിരമായി വിളിച്ചിരുന്ന കാമുകിയുടെ നമ്പർ മനസിലാക്കിയാണ് പൊലീസ് എറണാകുളത്ത് എത്തിയത്.
Also Read-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; വ്യാജസിദ്ധന് അറസ്റ്റില്‍
കാമുകി താമസിച്ചിരുന്ന ഹോസ്റ്റലിൽ അനുലാൽ ഉണ്ടെന്ന് കണ്ടെത്തിയ പൊലീസ് സംഘം അവരെ പിടികൂടാനായി വെള്ളിയാഴ്ച രാത്രി അവിടെ എത്തി. എന്നാൽ പൊലീസിനെ വെട്ടിച്ച് അനുലാലും കാമുകിയും ബൈക്കിൽ കടന്നു. തുടർന്ന് ബൈക്കിനെ പിന്തുടർന്ന പൊലീസ് സംഘം ചാലക്കുടിക്കും അതിരപ്പിള്ളിക്കും സമീപം വെച്ച് അനുലാലിനെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
നേരത്തെ കാപ്പ ചുമത്തി കൊല്ലം ജില്ലയിൽനിന്ന് ഇയാളെ നാടുകടത്തിയിരുന്നു. വീടുകയറി ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, വധശ്രമം തുടങ്ങി എട്ടോളം കേസുകളിൽ പ്രതിയായിരുന്നു അനുലാൽ. അടൂർ സ.ഐ ടി.ഡി പ്രജീഷ്, എസ്ഐമാരായ എം മനീഷ്, ബിജു ജേക്കബ്, സിപിഒമാരായ സൂരജ്, രതീഷ്, റോബി ഐസക്, ശ്രീജിത്ത് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് അതി സാഹസികമായി അനുലാലിനെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.