• HOME
 • »
 • NEWS
 • »
 • crime
 • »
 • Sexual Assault | യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പിന്നാലെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ

Sexual Assault | യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പിന്നാലെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ പ്രതി നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു.

 • Share this:
  പത്തനംതിട്ട: യുവതിക്ക് നേരെ നഗ്നതാ പ്രദർശനം (displaying nudity) നടത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ തിരുവല്ല പൊലീസ് (Thiruvalla Police) പിടികൂടി. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ (24) ആണ് ഇന്ന് പിടിയിലായത്.

  വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജംഗ്ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അരുൺ നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു.

  യുവതി നൽകിയ പരാതിയിൽ ഇന്ന് രാവിലെ 10 മണിയോടെ പെരുംതുരുത്തിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. സമാനമായ നിരവധി കേസുകളിൽ അരുൺ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

  മോഷണശ്രമത്തിനിടെ 55 കാരിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 17 കാരൻ പിടിയിൽ

  മലപ്പുറം (Malappuram) നിലമ്പൂർ (Nilambur) മമ്പാട് 55 കാരിയായ വീട്ടമ്മയെ ദേഹോപദ്രവം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാൻ (Sexually Assaulting) ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 17 കാരൻ പൊലീസ് പിടിയിൽ. വീട്ടമ്മക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ദേഹോപദ്രവമാണെന്ന് വീട്ടമ്മയുടെ ഭർത്താവ് പറഞ്ഞു. വീട്ടമ്മക്ക് തോള്‍ എല്ലിനും തലയോട്ടിക്കും സാരമായ പരിക്ക് ഉണ്ട്.

  വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിന്‍വാതിലിലൂടെ കയറിവന്ന് ആക്രമിക്കുക ആയിരുന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പ്രതി വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തു.

  പള്ളിയിൽ നിന്നും തിരികെ വന്ന ഭർത്താവ് ആണ് സ്ത്രീ പരിക്കേറ്റ് ഗുരുതര അവസ്ഥയിൽ കിടക്കുന്നത് കണ്ടത്. " പള്ളിയിൽ നിന്ന് വന്നു വീട്ടിൽ കയറിയപ്പോൾ ഞരക്കം മാത്രമാണ് കേട്ടത്. നോക്കുമ്പോൾ അവള് മുറിയിൽ ചോര ഒളിപ്പിച്ച് കിടക്കുന്നു. ശരീരം അനക്കാൻ പറ്റുന്ന നിലയിൽ ആയിരുന്നില്ല. ആരാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ മുൻപ് തേങ്ങ ഇടാൻ വന്ന ആളാണ് എന്ന് പറഞ്ഞു.. " സ്ത്രീയുടെ ഭർത്താവ് പറഞ്ഞു.

  വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെയെ ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ എബ്രഹാം ന്റെ നേതൃത്തിലുള്ള എസ് ഐ നവീന്‍ ഷാജ്, എം അസൈനാര്‍, എസ് സി പി ഒ എന്‍ പി സുനില്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ സാഹസികമായി പിടികൂടിയത്.

  കവര്‍ച്ചചെയ്ത രണ്ട് മൊബൈല്‍ഫോണുകളില്‍ ഒരെണ്ണം മഞ്ചേരി മൊബൈല്‍ ഷോപ്പിലും മറ്റൊരെണ്ണം കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി പ്രതി മൊഴി നല്‍കി. പ്രതി കോഴിക്കോട് പന്തീരാങ്കാവ് പൊലീസില്‍ ബൈക്ക് മോഷണ കേസില്‍ പിടിയിലായ ആളാണ്. സ്വന്തമായി ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനാണ് മോഷണം നടത്താന്‍ എത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. മോഷണ ശ്രമത്തെ എതിര്‍ത്ത വീട്ടമ്മയ്ക്ക് ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടിവന്നത്. വീട്ടമ്മയുമായി പിടിവലിക്കിടയില്‍ പ്രതിയുടെ കൈത്തണ്ടയില്‍ വീട്ടമ്മയുടെ കടിയേറ്റ പാടും കാണുന്നുണ്ട്. വീട്ടമ്മക്ക് തോള്‍ എല്ലിനും തലയോട്ടിക്കും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. പ്രതിയെ തെളിവെടുപ്പിന് ശേഷം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും.

  വീട്ടിൽ കയറി ആക്രമിക്കുക, പീഡിപ്പിക്കുക, മോഷണം നടത്തുക തുടങ്ങിയ വിവിധ കുറ്റങ്ങൾ ആണ് പ്രതിക്ക് എതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. സംഭവ സ്ഥലം ഉയര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു.
  Published by:Rajesh V
  First published: