നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Bevco | ബെവ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമം; മദ്യകുപ്പികൾ പൊട്ടിച്ച് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

    Bevco | ബെവ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമം; മദ്യകുപ്പികൾ പൊട്ടിച്ച് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

    ജീവനക്കാര്‍ക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് മദ്യക്കുപ്പികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

    • Share this:
      തൃശൂര്‍: ബെവ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ (BEVCO Supermarket) അതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍. മദ്യക്കുപ്പികള്‍ (Liquor Bottles) പൊട്ടിച്ചും വധഭീഷണി മുഴക്കിയും അതിക്രമം കാണിച്ച പുതൂര്‍ക്കര തൊയകാവില്‍ അക്ഷയ് (24) ആണ് തൃശൂര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

      അയ്യന്തോള്‍ പഞ്ചിക്കലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ആണു സംഭവം. ഈ സമയം, നാല് വനിതാ ജീവനക്കാരും രണ്ട് പുരുഷ ജീവനക്കാരുമാണു ഉണ്ടായിരുന്നത്. മദ്യം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിയോട് അപമര്യാദയായും പ്രകോപനപരമായും സംസാരിക്കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

      ജീവനക്കാര്‍ക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് മദ്യക്കുപ്പികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മുപ്പതിലേറെ വിദേശമദ്യ- ബിയര്‍ കുപ്പികള്‍ എറിഞ്ഞുടച്ചതായാണ് ഏകദേശ കണക്ക്.

      കുപ്പിച്ചില്ലുമായി യുവാവ് വധഭീഷണി മുഴക്കുന്നതും പരസ്യമായി മദ്യപിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബെവ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇയാള്‍ 20,000 രൂപയുടെ നഷ്ടമുണ്ടായെന്ന് അധികൃതര്‍ പറയുന്നു.

      അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതായും തൃശൂര്‍ വെസ്റ്റ് പൊലീസ് പറഞ്ഞു.

      രാഷ്ട്രീയ പ്രതികാരം രക്തസാക്ഷിത്വമല്ല; എസ്.ഡി.പി.ഐക്കെതിരെ കെ.എന്‍.എം

      കോഴിക്കോട്: ആലപ്പുഴയിലെ കൊലപാതക(Murder) സംഭവങ്ങളില്‍ എസ്.ഡി.പി.ഐക്ക്(SDPI) വിമര്‍ശനവുമായി കെ.എന്‍.എം(KNM). പ്രതികാര രാഷ്ട്രീയം പതിവാക്കിയവര്‍ക്ക് എങ്ങിനെ രക്തസാക്ഷി പദവി ലഭിക്കുമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി(TP Abdullakoya Madani) പ്രസ്താവനയില്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കൊണ്ട് ശക്തി തെളിയിക്കുന്നത് ആപത്താണ്. ഇസ്ലാമിന്റെ പേരില്‍ ചട്ടമ്പിത്തരം കാണിക്കുന്നത് അപകടം ചെയ്യുമെന്നും അത് ജിഹാദിനെ ദുര്‍വ്യഖ്യാനം ചെയ്യുന്നവര്‍ക്ക് വടി കൊടുക്കലാണെന്നും ടി.പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി.

      'ആലപ്പുഴയില്‍ നടന്ന ഇരട്ടകൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. ഒരേ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ അരുംകൊലകളുടെ പിന്നിലെന്ന് വ്യക്തമാണ്. ഇരകളുടെ കുടുംബങ്ങളുടെ വിഷമം പോലും മനസ്സിലാക്കാതെ മൃതദേഹം കൊണ്ടു ശക്തി തെളിയിക്കുന്ന സംസ്‌കാരം ആപത്താണ്. ചെറുപ്പക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന മുദ്രാവാക്യങ്ങളും പ്രകോപനപരമായ നീക്കവും സമൂഹത്തില്‍ വലിയ വിള്ളലുണ്ടാക്കും'- ടി.പി അബ്ദുല്ലകോയ മദനി പറഞ്ഞു.

      Also Read-Political Murder | തലയോട്ടി തകര്‍ന്നു, മുഖം വികൃതമായി; ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍; രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

      പ്രതികാര രാഷ്ട്രീയം പതിവാക്കിയവര്‍ക്കു രക്തസാക്ഷികളുടെ പദവി എങ്ങനെയാണ് ലഭിക്കുകയെന്ന് ടി.പി അബ്ദുല്ലക്കോയ മദനി ചോദിച്ചു. ജിഹാദിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വടി കൊടുക്കുക്കയാണ് ഇസ്ലാമിന്റെ പേരില്‍ ചട്ടമ്പിത്തരം കാണിക്കുന്നവര്‍. മതചിഹ്നങ്ങളും സാങ്കേതിക ശബ്ദങ്ങളും തെറ്റായി വ്യഖ്യാനിച്ചും ഉപയോഗിച്ചും തീവ്രവാദത്തിലേക്ക് ചെറുപ്പത്തെ കൂട്ടികൊണ്ടുപോകുന്നവരെ ഒറ്റപ്പെടുത്തണം.

      Also Read-Political Murder | ഷാന്‍ വധക്കേസ്; പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
      Published by:Karthika M
      First published: