• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Arrest | അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. മാലയ്ക്ക് അഞ്ച് പവനിലേറെ തൂക്കം വരും

  • Share this:
    കോട്ടയം: അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). വൈക്കം ടിവിപുരം കളയത്ത് വീട്ടിൽ അഭിലാഷിനെ(35)യാണ് വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രാത്രിയിൽ വീട്ടമ്മയുടെ വീട്ടിലെത്തി അഭിലാഷ് മാല പൊട്ടിച്ചുവെന്നാണ് പൊലീസിന് (Kerala Police) ലഭിച്ച പരാതി.

    മാർച്ച് 14 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ പ്രതി, മോഷണം നടത്തുകയായിരുന്നു. വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം അഭിലാഷ് അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. മാലയ്ക്ക് അഞ്ച് പവനിലേറെ തൂക്കം വരും. ഇതേ തുടർന്നു വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

    തുടർന്നു, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഒടുവിൽ വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ് ഐ അബ്ദുൾ സമദ്, എ എസ് ഐ പ്രമോദ്, സി.പി.ഒ സെയ്ഫൂദ്ദീൻ , സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    മോഷണം പോയ സ്വർണവും പണവും 20 ദിവസം കഴിഞ്ഞ് വീട്ടിൽ 'തിരിച്ചെത്തി'

    മോഷണം പോയ പണവും സ്വർണവും 20 ദിവസം കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പലം ഒലിപ്രംകടവിന് സമീപം ഹാജിയാർ വളവിൽ തെഞ്ചീരി അബൂബക്കർ മുസല്യാരുടെ വീട്ടിലാണ് സംഭവം. 20 ദിവസം മുമ്പ് നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പണവും സ്വർണവും കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിൽ പണവും സ്വർണവും കണ്ടെത്തിയത്. മോഷ്ടാവ് ജനലിലൂടെ അകത്തേക്കിട്ടതാണെന്നാണു പൊലീസ് സംശയിക്കുന്നത്.

    കഴിഞ്ഞ മാസം 21നാണ് അബൂബക്കര്‍ മുസല്യാരുടെ വീട്ടില്‍ നിന്നും നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67500 രൂപയും മോഷണം പോയത്. പട്ടാപ്പകലാണ് മോഷണം നടന്നത്. റാബിയ കുളികഴിഞ്ഞെത്തിയപ്പോൾ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് വീട്ടുകാർ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി.

    Also Read- ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്

    പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും ലഭിച്ചത്. ചൂട് കൂടുതലായതിനാൽ മുറിയുടെ ജനല്‍ വെച്ചിരുന്നു. രാത്രി എട്ട് മണിയോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നിട്ട ജനല്‍ പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മലപ്പുറത്ത് നിന്ന് സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കളവ് പോയ പണം പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടുകാര്‍ എണ്ണിത്തിട്ടപ്പെടുത്തി.
    Published by:Anuraj GR
    First published: