സ്ത്രീയെന്ന വ്യാജേന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി; സാമൂഹിക പ്രവർത്തകരായ വനിതകൾക്ക് അശ്ലീല വീഡിയോ അയച്ചയാൾ പിടിയിൽ

വനിതാമെമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത്-കുടുംബശ്രീ വനിതാ മെമ്പര്‍മാരെ ഉള്‍പ്പെടുത്തിയാണ് വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്

News18 Malayalam | news18-malayalam
Updated: August 2, 2020, 8:10 PM IST
സ്ത്രീയെന്ന വ്യാജേന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി; സാമൂഹിക പ്രവർത്തകരായ വനിതകൾക്ക് അശ്ലീല വീഡിയോ അയച്ചയാൾ പിടിയിൽ
WhatsApp
  • Share this:
മലപ്പുറം: വനിതാമെമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത് - കുടുംബശ്രീ വനിതാ മെമ്പര്‍മാരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകള്‍ അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മൂച്ചിക്കല്‍ സ്വദേശി റിജാസ് ആണ് പിടിയിലായത്.

കേസിൻറെ വിശദാംശങ്ങൾ ഇങ്ങനെ. പഞ്ചായത്ത് അംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും മൊബൈൽ നമ്പറുകൾ ഇയാള് പഞ്ചായത്തുകളുടെ വെബ് സൈറ്റ് വഴിയും ഗൂഗിൽ വഴിയും ശേഖരിച്ചു. പിന്നീട് വനിതാ മെമ്പർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സ്ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്പര്‍മാര്‍ മാരെ ഉൾപ്പെടുത്തി ആണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇതിലേക്ക് അശ്ലീല വീഡിയോകൾ അയക്കുക, അതിലെ മെമ്പർമാരെ വിഡിയോ കോൾ ചെയ്തു സ്വന്തം ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് പ്രതി ചെയ്തിരുന്നത്.

TRENDING:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു[NEWS]Covid 19| ഏറ്റവുമധികം രോഗബാധിതരുള്ള ദിനം; സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്[NEWS]'കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ[NEWS]
രണ്ട് വര്‍ഷത്തോളമായി രാജസ്ഥാന്‍ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറുപയോഗിച്ചാണ് വാട്ട്സ്ആപ് വഴി വീഡിയോകൾ അയച്ചിരുന്നത്. കൂടാതെഫോണ്‍ നമ്പറില്‍ നിന്ന് മറ്റാരെയും വിളിക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാം പ്രതിയെ പിടികൂടുന്നതിന് പൊലീസിന് പ്രയാസം ഉണ്ടാക്കി. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര എന്നീ സ്റ്റേഷനുകളില്‍ പ്രതിയെ പിടികൂടുന്നതിനായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ എ.എസ്.പി എം. ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.

റിജാസിനെ കോടതി റിമാൻഡ് ചെയ്തു. പ്രതി ഇതിന് മുൻപ് സമാനമായ പ്രവൃത്തി ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പൂക്കോട്ടുംപാടം ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയതത്. പൂക്കോട്ടുംപാടം സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് അയോടന്‍, അബ്ദുള്‍ കരീം, എ.എസ്.ഐ വി.കെ.പ്രദീപ്, എസ്.സി.പി.ഒ സുനില്‍, സി.പി.ഒ ഇ.ജി പ്രദീപ്, തിരൂര്‍ ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എ.സി.പി.ഒ സി.വി രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Published by: user_49
First published: August 2, 2020, 8:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading