• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വിദ്യാർഥിനിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

Arrest | വിദ്യാർഥിനിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​ന്‍ വി​നോ​ദി​നെ ചോ​ദ്യം​ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി വിനോദ് അ​ദ്ദേ​ഹ​ത്തെ മ​ര്‍​ദി​ച്ചു. 

Vinod-arrest

Vinod-arrest

  • Share this:
    കൊല്ലം: വി​ദ്യാ​ര്‍​ഥി​നി​യെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തു​വ​ന്ന യു​വാ​വി​നെ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു. കൊല്ലം (Kollam) ജില്ലയിലെ അഞ്ചൽ ഏരൂരിലാണ് സംഭവം. ഏ​രൂ​ര്‍ തെ​ക്കേ​വ​യ​ല്‍ ബി​നു​വി​ലാ​സ​ത്തി​ല്‍ വി​നോ​ദ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​രൂ​ര്‍ പൊ​ലീ​സാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്. പെൺകുട്ടിയുടെ ബ​ന്ധു​ക്ക​ള്‍ വി​നോ​ദി​നെ പ​ല​ത​വ​ണ താ​ക്കീ​ത്​ ചെ​യ്​​തെ​ങ്കി​ലും ശ​ല്യ​പ്പെ​ടു​ത്തുന്നത് തു​ട​ര്‍​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​ന്‍ വി​നോ​ദി​നെ ചോ​ദ്യം​ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി വിനോദ് അ​ദ്ദേ​ഹ​ത്തെ മ​ര്‍​ദി​ച്ചു. ഇതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

    സംഭവത്തിൽ കേസെടുത്ത പൊലീസ് വിനോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ​സ്.​ഐ ശ​രത്​ലാ​ല്‍, ഗ്രേ​ഡ് അ​സി. ​എ​സ്.​ഐ ശി​വ​പ്ര​സാ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് വി​നോ​ദി​നെ തെ​ക്കേ​വ​യ​ലി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

    പത്തു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി തഹസില്‍ദാർക്ക് 17 വര്‍ഷം തടവുശിക്ഷ

    പത്ത് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാരായ (Deputy tehsildar) പിതാവിന് 17 വര്‍ഷം തടവുശിക്ഷയും 16.5 ലക്ഷം പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ വി രജനീഷിന്റേതാണ് വിധി.

    2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്.

    ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകള്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ  അജിത്പ്രസാദ്, അഭിഭാഷകരായ ഹശ്മി വി ഇസഡ്, ബിന്ദു വി സി എന്നിവരാണ് കോടതിയില്‍ ഹാജരായത്.

    പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ

    ട്യൂഷൻ സെന്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ. വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് പോക്സോ വകുപ്പ് (Pocso) ചേർത്ത് അറസ്റ്റ് ചെയ്തത്.

    Also Read- Theft| ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 7350 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാക്കൾ 1380 രൂപയുടെ മദ്യകുപ്പി മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ

    തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ട്യൂഷൻ സെന്ററിൽ വച്ച് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാർഥിനി രക്ഷിതാക്കളെ വിവരം അറിയിച്ചു. വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
    Published by:Anuraj GR
    First published: