Arrest | കണ്ണൂരിലെ ഓട്ടുരുളി കള്ളന് പിടിയില്‍; മോഷണം നടത്തിയത് ആര്‍ഭാട ജീവിതം നയിക്കാന്‍
Arrest | കണ്ണൂരിലെ ഓട്ടുരുളി കള്ളന് പിടിയില്‍; മോഷണം നടത്തിയത് ആര്‍ഭാട ജീവിതം നയിക്കാന്‍
കടകളില്‍നിന്ന് വാടകക്കെടുത്ത ഉരുളി പിന്നീട് ഇയാള്‍ ആക്രി കടയില്‍ കൊണ്ടുപോയി വില്‍ക്കും. അഞ്ചു ലക്ഷം രൂപ വിലവരുന്ന ഉരുളി ഒന്നരലക്ഷം രൂപക്ക് ഒക്കെയാണ് വില്‍ക്കുന്നത്.
കണ്ണൂര്‍: ആര്‍ഭാട ജീവിതം നയിക്കാന്‍ ഓട്ടുരുളികള്‍(Uruli) തട്ടിയെടുത്ത് വില്‍ക്കുന്ന തട്ടിപ്പ് വീരന് കണ്ണൂരില്‍(Kannur) പിടിയിലായി(Arrest). കോളയാട് സ്വദേശി പരത്താന്കണ്ടി വിട്ടില്‍ രോഹിത്തിനെ (22)യാണ് പൊലീസ് പിടിയിലായത്. വാടകയ്ക്ക് പാചക സാധനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് പ്രതി ഉരുളികളും ചട്ടുകങ്ങളും തട്ടിയെടുക്കുന്നത്.
പ്രസവത്തിന് ശേഷം നല്കുന്ന മരുന്നുണ്ടാക്കാന്‍, വിവാഹ സല്‍ക്കാരത്തിന് ഭക്ഷണമുണ്ടാക്കാന്‍ എന്നീ ആവശ്യങ്ങള്‍ പറഞ്ഞാണ് കടകളില്‍നിന്ന് ഉരുളി വാടക്ക് എടുക്കുന്നത്. കടകളില്‍നിന്ന് വാടകക്കെടുത്ത ഉരുളി പിന്നീട് ഇയാള്‍ ആക്രി കടയില്‍ കൊണ്ടുപോയി വില്‍ക്കും. അഞ്ചു ലക്ഷം രൂപ വിലവരുന്ന ഉരുളി ഒന്നരലക്ഷം രൂപക്ക് ഒക്കെയാണ് വില്‍ക്കുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായ എട്ട് ഉരുളികളും ചട്ടുകങ്ങളുമാണ് രോഹിത് തട്ടിയെടുത്തത് വില്‍പ്പന നടത്തിയത്.
കണ്ണുര്‍ നഗരത്തിലെതളാപ്പ്, സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നാണ് പ്രതി ഉരുളികളും ചടകങ്ങളും വാടകക്കെടുത്ത് മറിച്ചു വിറ്റത്. കാറിലെത്തി സാധനങ്ങള്‍ ആവശ്യപ്പെട്ടത് കൊണ്ട് കടയുടമകള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഒട്ടുംതന്നെ സംശയവും തോന്നിയില്ല.
എന്നാല്‍ ഉരുളികള്‍ മടക്കി ലഭിക്കാതായ തോടുകൂടി കടയുടമകള്‍ ഇയാളെ പറ്റി അന്വേഷണം ആരംഭിച്ചു. ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ കടയുടമകള്‍ പ്രതി വന്ന് വാഹനത്തിന്റെ നമ്പര്‍ സഹിതം പോലീസിന് പരാതി നല്കി. ഇതിനെ തുടര്‍ന്നാണ് ടൗണ്‍ സിഐ ശ്രീജിത്ത് കോടേരി അതിവിദഗ്ധമായി തട്ടിപ്പ് വീരനെ കുടുക്കിയത്.
വാടകയ്ക്ക് എടുത്ത ഉരുളികള്‍ ചക്കരക്കല്‍, കാട്ടാമ്പള്ളി, മയ്യില്‍, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ആക്രക്കടകളിലാണ് വിറ്റിരുന്നത്. തൊണ്ടിമുതല്‍ പോലീസ് പിടിച്ചെടുത്തു.വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആര്‍ഭാട ജീവിതം നയിക്കാനാണ് തട്ടിപ്പ് നടത്തിയത് എന്ന് പ്രതി തുറന്നുപറഞ്ഞത്.
ഉരുളി വിറ്റുകിട്ടുന്ന പണംകൊണ്ട് മംഗളൂരു ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ കറങ്ങിയതായും പോലീസിനോട് സമ്മതിച്ചു. കേസില്‍ മറ്റൊരാള്‍കൂടി പ്രതിയാണെന്നും ഇയാളെ പറ്റി വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കണ്ണൂര്‍ ടൗണ്‍ സി.ഐ. ശ്രീജിത് കൊടേരിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.